കെഎഎസ് ജനുവരി 1ന് നിലവില്‍വരും

തിരുവനന്തപുരം: സര്‍ക്കാരിന്റെ നയങ്ങളും പരിപാടികളും കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ രണ്ടാംനിര വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ടുള്ള കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) 2018 ജനുവരി 1ന് നിലവില്‍വരും.
കെഎഎസിന്റെ വിശേഷാല്‍ ചട്ടങ്ങള്‍ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കഴിവും പ്രതിബദ്ധതയുമുള്ള ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ന്നതലത്തിലുള്ള ഭരണകാര്യങ്ങളില്‍ കൂടുതല്‍ അവസരം നല്‍കുന്നതിനു കൂടി ഉദ്ദേശിച്ചാണ് കെഎഎസ് രൂപീകരിക്കുന്നത്. മൂന്ന് ധാരകള്‍ വഴിയാണ് റിക്രൂട്ട്‌മെന്റ്. 1. നേരിട്ടുള്ള നിയമനം. പ്രായപരിധി 32. പിന്നാക്കവിഭാഗങ്ങള്‍ക്കും എസ്‌സി-എസ്ടിക്കാര്‍ക്കും പ്രായപരിധിയില്‍ ഇളവു ലഭിക്കും. യോഗ്യത: ബിരുദം. 2. ട്രാന്‍സ്ഫര്‍ മുഖേനയുള്ള നിയമനം. പ്രായപരിധി 40. യോഗ്യത: ബിരുദം. ഫസ്റ്റ് ഗസറ്റഡ് തസ്തികയിലോ അതിനു മുകളിലോ വരാത്ത സ്ഥിരം ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. സര്‍വീസില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയായിരിക്കണം.
3. ഫസ്റ്റ് ഗസറ്റഡ് പോസ്റ്റിലോ അതിനു മുകളിലോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 50. യോഗ്യത: ബിരുദം.
Next Story

RELATED STORIES

Share it