Flash News

കെഎം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ സിപിഎം തയ്യാറായിരുന്നതായി റിപോര്‍ട്ട്

കെഎം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ സിപിഎം തയ്യാറായിരുന്നതായി റിപോര്‍ട്ട്
X




കൊച്ചി: കെ എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തയ്യാറായിരുന്നുവെന്ന വെളിപ്പെടുത്തലുമായി മന്ത്രി ജി സുധാകരന്‍. വെളിപ്പെടുത്തലിനു പിന്നാലെ തന്നെ ഇക്കാര്യം ശരിവച്ച് പി സി ജോര്‍ജ് എംഎല്‍എയും രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് മാണിക്ക് മുഖ്യമന്ത്രിപദം നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതെന്നും അന്ന് എല്‍ഡിഎഫിനെ അനുസരിച്ചിരുന്നെങ്കില്‍ മാണിക്ക് സ്വപ്‌നം കാണാനാകാത്ത പദവിയിലെത്താനാകുമായിരുന്നെന്നും സുധാകരന്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ്, മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് മാണി യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് പോവുമെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിപദം നല്‍കുന്നതു സംബന്ധിച്ച് കോടിയേരിയും മാണിയും ടെലിഫോണില്‍ ചര്‍ച്ച വരെ നടത്തിയെന്നും റിപോര്‍ട്ടുകളുണ്ടായിരുന്നു. ജോസും ഭാര്യയും എതിര്‍ത്തതിനെ തുടര്‍ന്നാണ് എല്‍ഡിഎഫുമായുള്ള ചര്‍ച്ച മുന്നോട്ട് പോകാതിരുന്നതെന്നും കേരള കോണ്‍ഗ്രസ് എമ്മില്‍ ഉണ്ടായിരുന്ന പിസി ജോര്‍ജ് വെളിപ്പെടുത്തി.

[related]
Next Story

RELATED STORIES

Share it