Gulf

കെഎംസിസി തുഖ്ബ രണ്ടാംഘട്ട സാമൂഹ്യ സുരക്ഷാ പദ്ധതിക്ക് തുടക്കം

കെഎംസിസി തുഖ്ബ രണ്ടാംഘട്ട സാമൂഹ്യ സുരക്ഷാ പദ്ധതിക്ക് തുടക്കം
X


അല്‍ ഖോബാര്‍: തുഖ്ബ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ ഹിമായ സാമൂഹ്യ സുരക്ഷാ പദ്ധതി രണ്ടാം ഘട്ടത്തിന് തുടക്കം. ജൂണ്‍ ഒന്നിന് പ്രാബല്യത്തില്‍ വരുന്ന പദ്ധതിയുടെ കാംപയിനും അംഗത്വ വിതരണവും ഊര്‍ജിതപ്പെടുത്തിയതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് കാലയളവില്‍ മരണം സംഭവിക്കുകയാണെങ്കില്‍ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ വരെയും രോഗം, അപകടം എന്നിവ മൂലം അംഗച്ഛേദം സംഭവിക്കുന്നവര്‍ക്ക് അര ലക്ഷം രൂപ വരെയും ആശ്വാസ ധനസഹായം നല്‍കും. കൂടാതെ അസുഖ ബാധിതര്‍ക്ക് അല്‍ ഖോബാര്‍ റഫ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് നിബന്ധനകള്‍ക്ക് വിധേയമായി ചികില്‍സാപരമായ ആനൂകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടായിരിക്കും. പ്രവാസികളായ ഏതൊരാള്‍ക്കും നിശ്ചിത ഫീസ് നല്‍കി വാര്‍ഷിക അംഗത്വമെടുക്കാവുന്നതാണ്. പദ്ധതി വിഹിതം വിനിയോഗിക്കാത്ത സാഹചര്യം വന്നാല്‍ ഇതര ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവയ്ക്കും. അംഗത്വ സംബന്ധിയായ കൂടുതല്‍ വിവരങ്ങള്‍ക്ക് ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ ഉമ്മര്‍ ഓമശ്ശേരി, റഫ ഓപറേഷന്‍ മാനേജര്‍ അബ്ദുല്‍ അസീസ് കത്തറമ്മല്‍, കെ പി മായിന്‍ ഹാജി, സലിം അരീക്കാട്, ജമാല്‍ മീനങ്ങാടി, സൈഫുദ്ദീന്‍ മുക്കം സംബന്ധിച്ചു.
Next Story

RELATED STORIES

Share it