kozhikode local

കെഎംസിടി ജലശുദ്ധീകരണ പ്ലാന്റില്‍ വീണ്ടും പരിശോധന

മുക്കം: കെഎംസിടി മെഡിക്കല്‍ കോളജിലെ ജല ശുദ്ധീകരണ പ്ലാന്റില്‍ നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പരിശോധന  നടത്തി. പ്ലാന്റിനെതിരേ പ്രദേശവാസികള്‍ വ്യാഴാഴ്ച വീണ്ടും പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
പ്ലാന്റിലെ കൊതുകുകളെ നശിപ്പിക്കാന്‍ പ്രാഥമിക നടപടികള്‍ പോലും സ്വീകരിച്ചിട്ടില്ലെന്നും കെഎംസിടിയിലെ മറ്റു മലിനജല കെട്ടുകള്‍ നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചിട്ടില്ലെന്നും ആരോപിച്ചായിരുന്നു നാട്ടുകാര്‍ വീണ്ടും പരാതി നല്‍കിയത്. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജിതിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കെഎംസിടിയിലെ ജല ശുദ്ധീകരണ സംവിധാനം ശരിയായ രീതിയിലല്ലെന്നും ഇവിടെ ശുദ്ധീകരിക്കുന്ന ജലം ഉപയോഗിക്കാന്‍ പാടില്ലെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ശാസ്ത്രീയമായ രീതിയില്‍ പ്ലാന്റ് എങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്ന നിര്‍ദേശം നല്‍കുമെന്നും കൂടുതല്‍ പരിശോധനയ്ക്കായി വിഷയം നഗരസഭാ എന്‍ജിനീയറിങ് വിഭാഗത്തിന് കൈമാറുമെന്നും എച്ച്‌ഐ പറഞ്ഞു.
കെഎംസിടി വളപ്പിലെ കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്തിയ സംഘം പലയിടത്തും മലിന ജലസംഭരണികള്‍ കണ്ടെത്തി. കൊതുകുകള്‍ പെരുകുന്ന രീതിയില്‍ ജലം സംഭരിക്കുന്നതിനെതിരെ ശക്തയായ നടപടി സ്വീകരിക്കുമെന്നും എച്ച്‌ഐ പറഞ്ഞു.
Next Story

RELATED STORIES

Share it