Kollam Local

കെഎംഎംഎല്‍ സ്വകാര്യ വല്‍കരിക്കാന്‍ ശ്രമിക്കുന്നു: എംപി

ചവറ: പൊതു മേഖലാ സ്ഥാപനങ്ങളായ കെഎംഎംഎല്‍, ഐആര്‍ഇ കമ്പനികളെ യുഡിഎഫ് സര്‍ക്കാര്‍ സ്വകാര്യ വല്‍കരിക്കാന്‍ നീക്കം നടത്തുന്നതായി കെ എന്‍ ബാലഗോപാലന്‍ എംപി പറഞ്ഞു. കെഎംഎംഎല്‍ കമ്പനിപ്പടിക്കല്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കരാര്‍ ലാപ്പാ തൊഴിലാളികള്‍ കഴിഞ്ഞ 42 ദിവസമായി നടത്തി വന്ന അനിശ്ചിത കാല പണിമുടക്ക് സമരം ഒത്ത് തീര്‍പ്പായതിനെ തുടര്‍ന്ന് നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലിനീകരണം കാരണം ബുദ്ധിമുട്ടനുഭവിക്കുന്ന പ്രദേശങ്ങളില്‍ വികസനം നടപ്പിലാക്കാന്‍ കമ്പനി മാനേജ് മെന്റ് തയ്യാറാവണം. പൊതു മേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത തൊഴിലാളികള്‍ക്കും ഉണ്ട്. ഐആര്‍ഇ ഖനന മേഖലയില്‍ മാനേജ്‌മെന്റ് പ്രമാണം വാങ്ങിച്ച് വച്ചിരിക്കുന്ന കുടുംബങ്ങളുടെ ഭൂമിക്ക് അര്‍ഹമായ വില നല്‍കി വസ്തു ഏറ്റെടുക്കണമെന്നും എംപി അഭിപ്രായപ്പെട്ടു. സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആര്‍സുരേന്ദ്രന്‍പിളള അധ്യക്ഷത വഹിതച്ചു. സിപിഎം സെക്രട്ടറിയേറ്റംഗം ഇ കാസിം, ചവറ ഏരിയ സെക്രട്ടറി ടി മനോഹരന്‍, ശശിവര്‍ണ്ണന്‍, സലാം പണിക്കേത്ത്, കെ ജി വിശ്വംഭരന്‍ , കെ വി ദിലീപ് കുമാര്‍, അജയന്‍, ആര്‍ രവീന്ദ്രന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it