Kollam Local

കെഎംഎംഎല്‍ പരിസരത്തെ 150 ഏക്കര്‍ ഭൂമി കിന്‍ഫ്ര ഏറ്റെടുക്കും



ചവറ: കെഎംഎംഎല്‍ കമ്പനിയുടെ സമീപപ്രദേശത്തെ 150 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. കമ്പനിയുടെ പ്രവര്‍ത്തനം മൂലം മലിനപ്പെട്ട് ജനജീവിതം ദുസ്സഹമായി തീര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ മലിനീകരിക്കപ്പെട്ട പ്രദേശം കമ്പനിയോ സര്‍ക്കാരോ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങള്‍  ദീര്‍ഘനാളായി പരിസരവാസികള്‍ നടത്തിവരികയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തെ മുഖ്യവിഷയങ്ങളിലൊന്നായിരുന്നു സ്ഥലം ഏറ്റെടുക്കല്‍. പുതിയ സര്‍ക്കാര്‍ ചുമതല ഏറ്റെടുത്ത ശേഷം വ്യവസായ മന്ത്രിയും എംഎല്‍എയും ടൈറ്റാനിയം ഗസ്റ്റ്ഹൗസില്‍ സര്‍വകക്ഷി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെയും തുടര്‍പ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് സര്‍ക്കാര്‍ ഉത്തരവ് ഉണ്ടായത്. 150 ഏക്കര്‍ ഭൂമി കിന്‍ഫ്രാ ഏറ്റെടുക്കുന്നതിനാണ് ഉത്തരവായിട്ടുള്ളത്.  മിനറല്‍ ഡവലപ്പ്‌മെന്റ് കോംപ്ലക്‌സ് സ്ഥാപിക്കാനാണ് കിന്‍ഫ്രാ സ്ഥലം ഏറ്റെടുക്കുന്നത്. ഇതിലൂടെ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് എന്‍ വിജയന്‍പിള്ള എംഎല്‍എ പറഞ്ഞു.  കൂടുതല്‍ ഭൂമി ഏറ്റെടുക്കേണ്ടിവന്നാല്‍ അതിനുളള നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുളളതായും എന്‍ വിജയന്‍പിള്ള എംഎല്‍എ അറിയിച്ചു.
Next Story

RELATED STORIES

Share it