palakkad local

കെആര്‍ഡിഎസ്എ സംസ്ഥാന സമ്മേളനം സമാപിച്ചു

പാലക്കാട്: കഴിഞ്ഞ മൂന്നുദിവസമായി പാലക്കാട്ടു നടന്നുവന്ന സംസ്ഥാന സമ്മേളനം പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ ഇന്നലെ സമാപിച്ചു.
അഴിമതിയേയും കെടുകാര്യസ്ഥതയേയും സംബന്ധിച്ചുള്ള ഏതു ചര്‍ച്ചയും തുടങ്ങുന്നതും ഒടുങ്ങുന്നതും വില്ലേജ് ഓഫിസുകളുെട പേര് ഉച്ചരിച്ചു കൊണ്ടാണെന്നും വില്ലേജോഫീസുകളില്‍ സംഭവിക്കുന്ന ചെറിയ തെറ്റുകള്‍ പോലും സമൂഹത്തില്‍ വലിയ ചര്‍ച്ചയാകുകയാണെന്നും കെആര്‍ഡിഎസ്എ സംസ്ഥാനസമ്മേളനം അഭിപ്രായപ്പെട്ടു.
വിവര സാങ്കേതികവിദ്യയുടെ അതിനൂതന സമയത്തുപോലും വില്ലേജോഫിസുകള്‍ പഴഞ്ചന്‍ ഭൂരേഖകളും സ്‌കെച്ചുകളുമായിട്ടാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നതെന്ന് യോഗം വിലയിരുത്തി. ഈ അവസരം മുതലാക്കി ചില ഉദ്യോഗസ്ഥര്‍ ധന സമ്പാദനത്തിന് മുതിരുകയും, ഇത് ബഹുഭൂരിപക്ഷം വരുന്ന സത്യസന്ധരായ ഉദ്യോഗസ്ഥരെ അപഹാസ്യരാക്കുന്നുവെന്നും യോഗം വിലയിരുത്തി.
അനധികൃതമായും നിയമവിരുദ്ധമായും പക്ഷപാതപരമായും കടമകള്‍ നിറവേറ്റാത്ത ഉദ്യോഗസ്ഥരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും അവരെ സമൂഹമധ്യത്തില്‍ ഒറ്റപ്പെടുത്തുവാനും സംഘടന കൂട്ടായി പ്രവര്‍ത്തിക്കണമെന്നും സമ്മേളനം തീരുമാനിച്ചു.
ഇന്നലെ സമാപിച്ച സംസ്ഥാന സമ്മേളനം ജയശ്ചന്ദ്രന്‍ കല്ലിംഗലിനെ (തിരുവനന്തപുരം) പ്രസിഡന്റായും, എ സുരേഷ് കുമാര്‍ (ഇടുക്കി) ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ബി അശോക് (മലപ്പുറം), ബിന്ദുരാജന്‍ (തൃശൂര്‍) എന്നിവരെ വൈസ് പ്രസിഡന്റുമാരായും, എ ഹരിശ്ചന്ദ്രന്‍ നായര്‍ (തിരുവനന്തപുരം), ജി ജയകുമാര്‍ (കൊല്ലം), ജി .കെ. പ്രദീപ് (പത്തനംതിട്ട) എന്നിവരെ സെക്രട്ടറിമാരായും, ജി സുധാകരന്‍ നായര്‍ (തിരുവനന്തപുരം) ഖജാന്‍ജിയായും തെരഞ്ഞെടുത്തു. 39 അംഗ സംസ്ഥാന സമിതിയാണ് ഇനി സംഘടനയുടെ ഭരണ നിര്‍വ്വഹണ നടത്തുകയെന്നും തീരുമാനിച്ചു.
Next Story

RELATED STORIES

Share it