thiruvananthapuram local

കെആര്‍എല്‍സിസി യുവജന കോണ്‍ഗ്രസ് നെയ്യാറ്റിന്‍കരയില്‍

നെയ്യാറ്റിന്‍കര: കേരളത്തിലെ 12 ലത്തീന്‍ രൂപതകളിലേയും യുവജന പ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തുന്ന യുവജന കോണ്‍ഗ്രസ് ഇവാഞ്ചലിസ്റ്റ- 2016 ഈമാസം 8, 9, 10 തിയതികളില്‍ നെയ്യാറ്റിന്‍കരയില്‍ നടക്കും. നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതാ നേതൃത്വം വഹിക്കുന്ന പരിപാടിയില്‍ 15,000 പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
സംസ്ഥാന യുവജന പ്രതിനിധി സമ്മേളനം, ദര്‍ശന പഠനശിബിരം, പൊതുസമ്മേളനം, എക്‌സിബിഷന്‍, മ്യൂസിക് നൈറ്റ്, യുവജന സംഗമം, യുവജനറാലി തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍.
രൂപതയിലെ 11 ഫൊറോനകളിലും യൂത്ത് കോണ്‍ഗ്രസിന് മുന്നോടിയായി മാരത്തോണ്‍ സംഘടിപ്പിച്ചു.
നെയ്യാറ്റിന്‍കരയില്‍ നടന്ന മാരത്തോണ്‍ ബിഷപ് ഹൗസിന് മുന്നില്‍ ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ ഫഌഗ് ഓഫ് ചെയ്തു. പത്താകല്ല് ക്രിസ്തുരാജ ദേവാലയത്തില്‍ മാരത്തോ ണ്‍ സമാപിച്ചു.
Next Story

RELATED STORIES

Share it