Flash News

കൃഷ്ണാ നദിയില്‍ ബോട്ട് മറിഞ്ഞ് 14 പേര്‍ മരിച്ചു



വിജയവാഡ: വിജയവാഡയ്ക്കടുത്ത് പവിത്രസംഗമത്തില്‍ ബോട്ട് മറിഞ്ഞ് 14 പേര്‍ മരിച്ചു. 16 പേരെ കാണാതായി. കൃഷ്ണാ നദിയിലാണ് അപകടമുണ്ടായത്. ഭവാനി ദ്വീപില്‍ നിന്ന് പവിത്രസംഗമത്തിലേക്ക് വരുകയായിരുന്ന ബോട്ടാണ് ഞായറാഴ്ച വൈകുന്നേരം മറിഞ്ഞത്. 15 പേരെ വഹിക്കാവുന്ന ബോട്ടില്‍ 35 യാത്രക്കാരുണ്ടായിരുന്നു. കൊള്ളാവുന്നതിലധികം ആളുകളെ കയറ്റിയതാണ് അപകടകാരണമെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. രക്ഷാപ്രവര്‍ത്തനത്തിന് ദുരന്തനിവാരണ സേനയെ വിന്യസിച്ചു. മരിച്ചവര്‍ മിക്കവരും പ്രകാശം ജില്ലക്കാരാണ്. സ്വകാര്യ ടൂറിസം ബോട്ടാണ് കീഴ്‌മേല്‍ മറിഞ്ഞത്.
Next Story

RELATED STORIES

Share it