കൃഷ്ണദേവരായര്‍ തിരുപ്പതിദേവനു നല്‍കിയ ആഭരണങ്ങള്‍ എവിടെ: വിവരാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി: 16ാം നൂറ്റാണ്ടിലെ വിജയനഗര രാജാവ് ശ്രീകൃഷ്ണ ദേവരായര്‍ തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിനു സംഭാവന ചെയ്ത ആഭരണങ്ങള്‍ എവിടെയെന്നു കേന്ദ്ര വിവരാവകാശ കമ്മീഷന്‍.
പുരാവസ്തു വകുപ്പ്, സാംസ്‌കാരിക മന്ത്രാലയം, ആന്ധ്രപ്രദേശ് സര്‍ക്കാര്‍, തിരുമല-തിരുപ്പതി ദേവസ്ഥാന ക്ഷേത്രം തുടങ്ങിയവരോടാണു കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഈ ചോദ്യം ഉന്നയിച്ചത്. തിരുമല ക്ഷേത്രങ്ങള്‍ ദേശീയ സ്മാരകങ്ങളായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതിനു പരിഗണിക്കുന്ന നടപടികള്‍ വെളിപ്പെടുത്താന്‍ വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലു പ്രധാനമന്ത്രിയുടെ ഓഫിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ലോക പൈതൃക സ്മാരകങ്ങളും ആഭരണങ്ങളും സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര ബാധ്യതകള്‍ നിര്‍വഹിക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടു. ബികെഎസ്ആര്‍ അയ്യങ്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദംകേള്‍ക്കുകയായിരുന്നു കമ്മീഷന്‍.

Next Story

RELATED STORIES

Share it