Kottayam Local

കൃഷ്ണകുമാരി ശശികുമാറിന് നാടിന്റെകണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി



കാഞ്ഞിരപ്പള്ളി: ഗ്രാമപ്പഞ്ചായത്തംഗവും മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കൃഷ്ണകുമാരി ശശികുമാറിന് നാട് കണ്ണീരില്‍ കുതിര്‍ന്ന വിട നല്‍കി. വിഴിക്കത്തോട് സ്വദേശിനിയായ കൃഷ്ണ കുമാരി (54) ഇന്നലെ പുലര്‍ച്ച 2.30ഓടെയാണ് മരണപ്പെട്ടത്. ശ്വാസംമുട്ടലിനെ തുടര്‍ന്ന് പൊന്‍കുന്നം സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിഴിക്കത്തോട് കൃഷ്ണ ഭവനത്തില്‍ പരേതനായ ശശികുമാറിന്റെ ഭാര്യയാണ് കൃഷ്ണകുമാരി. കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്തില്‍ മാനിടംകുഴി 22ാം വാര്‍ഡിനെയാണ് പ്രതിനിധീകരിച്ചിരുന്നത്. കാഞ്ഞിരപ്പള്ളി കോ ഓപറേറ്റീവ് എംപ്ലോയ്‌മെന്റ് സൊസൈറ്റിയുടെ ബോര്‍ഡ് മെംബറാണ്. നിലവില്‍ യുഡിഎഫ് പാര്‍ലമെന്റി പാര്‍ട്ടി ലീഡറായിരുന്നു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രാവിലെ 10ഓടെ കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചാത്ത് ഓഫിസ് അങ്കണത്തില്‍ പൊതുദര്‍ശനത്തിനു വച്ചു. നിരവധി സാംസ്‌കാരിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍, വനിതാ പ്രവര്‍ത്തകര്‍, സാമൂഹിക സന്നദ്ധ സംഘടനാ പ്രതിനിതികള്‍ സഹപ്രവര്‍ത്തകര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, എംഎല്‍എ, എംപി, പഞ്ചായത്ത്, ബ്ലോക്ക്, ബാങ്ക് ജീവനക്കാര്‍ പൊതുദര്‍ശന സമയത്ത് എത്തിയിരുന്നു. തുടര്‍ന്ന് വൈകീട്ട് നാലോടെ വിഴിക്കതോടുള്ള വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
Next Story

RELATED STORIES

Share it