World

കൃഷ്ണകുമാരി കോഹ്‌ലി പാകിസ്താന്‍ സെനറ്റിലെ ആദ്യ ദലിത് വനിത

കറാച്ചി: പാകിസ്താനില്‍ സെനറ്റിലേക്ക് ചരിത്രത്തിലാദ്യമായി ദലിത് വനിത തിരഞ്ഞെടുക്കപ്പെട്ടു. സിന്ധിലെ താര്‍ ജില്ലയിലെ നാഗര്‍പാര്‍കര്‍ സ്വദേശിനി കൃഷ്ണകുമാരി കോഹ്‌ലിയാണ് പാകിസ്താന്‍ പീപ്പിള്‍സ്് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മല്‍സരിച്ചു ജയിച്ചത്.
സിന്ധ് പ്രവിശ്യയിലെ വനിതാ സംവരണ സീറ്റില്‍ നിന്നാണ് കൃഷ്ണ മല്‍സരിച്ചത്. നാഗര്‍പാര്‍കറിലെ ഒരു കര്‍ഷക കുടുംബത്തിലാണ് കൃഷ്ണ ജനിച്ചത്. സിന്ധ് യൂനിവേഴ്‌സിറ്റിയില്‍ നിന്നു സോഷ്യോളജിയില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രി നേടി. താറില്‍ ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ജന്മിമാരുടെ പീഡനങ്ങള്‍ക്ക് കൃഷ്ണ ഇരയായിട്ടുണ്ട്. മൂന്നുവര്‍ഷം ജന്മിമാര്‍ കൃഷ്ണയെയും കുടുംബത്തെയും അനധികൃതമായി തടവിലിട്ടിരുന്നു. നേരത്തേ പിപിപിയുടെ സ്ഥാനാര്‍ഥിയായി ഹിന്ദു യുവതി രത്‌ന ബാഗ് വന്ദാസ് ചൗള സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it