wayanad local

കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസിലെ തിരിമറി; വിശദാന്വേഷണം തുടങ്ങി

മാനന്തവാടി: കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസിലെ പണം തിരിമറിയുമായി ബന്ധപ്പെട്ട് ധനകാര്യവിഭാഗം വിശദ പരിശോധന തുടങ്ങി. സംസ്ഥാന ധനകാര്യ പരിശോധനാ വിഭാഗം ജോയിന്റ് സെക്രട്ടറി എസ് അനില്‍കുമാറിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ ധനകാര്യ പരിശോധനാ വിഭാഗം ഫിനാന്‍സ് ഓഫിസര്‍ എം കെ ദിനേശന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് പരിശോധന നടത്തുന്നത്.
ഇന്നലെ രാവിലെ 10ഓടെ എത്തിയ സംഘം ജീവനക്കാരില്‍ നിന്നു മൊഴിയെടുക്കുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷം സംഘം മാനന്തവാടി, തവിഞ്ഞാല്‍ കൃഷിഭവനുകളില്‍ എത്തി രേഖകള്‍ പരിശോധിക്കുകയും 2013 മുതലുള്ള രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കുകയുമുണ്ടായി. മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബാബു അലക്‌സാണ്ടര്‍ സ്വന്തം നിലയില്‍ 71 ലക്ഷം രൂപ തട്ടിയെടുത്തതായി പ്രാഥമിക പരിശോധനയില്‍ ധനകാര്യവിഭാഗം കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദ പരിശോധന. ഒരുമാസം കൊണ്ട് പരിശോധന പൂര്‍ത്തിയാക്കാനാണ് സംഘം ലക്ഷ്യമിടുന്നത്.
Next Story

RELATED STORIES

Share it