thrissur local

കൃഷിയിറക്കല്‍ നടപടികളുമായി മുന്നോട്ട് പോവും: മന്ത്രി എ സി മൊയ്തീന്‍

കുന്നംകുളം: തിരുത്തിക്കാട് കിഴൂര്‍ ബണ്ട് പാടശേഖരത്തിലെ തരിശായി കിടക്കുന്ന 200 ഏക്കര്‍ സ്ഥലത്ത് കൃഷി ഇറക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് വ്യവസായ, കായിക, യുവജനക്ഷേമ മന്ത്രി എ സി മൊയ്തീന്‍. കുന്നംകുളം നഗരസഭ കാര്യാലയത്തില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പാടശേഖരത്തിലേക്കുള്ള മാലിന്യത്തിന്റെ ഒഴുക്ക് പരിശോധിക്കുകയും നിയന്ത്രണ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. തുടക്കത്തില്‍ നഷ്ടത്തിലായാല്‍പ്പോലും ഭാവിയില്‍ പ്രയോജനപ്രദമായ പദ്ധതിയാണിത്. പദ്ധതിയുടെ നടത്തിപ്പിന് പടിപടിയായി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
കൃഷി ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഏത് ഘട്ടത്തിലും പ്രത്യേക ഇടപെടലുകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. പാടശേഖരത്തിലെ പട്ടയത്തിന്റെ പ്രശ്‌നം പ്രത്യേക കേസായി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സന്‍ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍, കൃഷി, ഇറിഗേഷന്‍, റവന്യു,  കെ.എല്‍.ഡി.സി., മുനിസിപ്പാലിറ്റി, കെ.എസ്.ഇ.ബി വകുപ്പു ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it