kozhikode local

കൃഷിഭവന്‍ മിനി സിവില്‍സ്റ്റേഷനില്‍പ്രവര്‍ത്തനമാരംഭിക്കും

മുക്കം: മുക്കത്ത് പ്രവര്‍ത്തിക്കുന്ന കൃഷിഭവന്‍ അഗസ്ത്യന്‍ മുഴിയില്‍ പ്രവര്‍ത്തനസജ്ജമായ മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റുന്നു. 27നാണ് കൃഷിഭവന്‍ സിവില്‍സ്‌റ്റേഷനില്‍ പ്രവര്‍ത്തനമാരംഭിക്കുക. 27ന് രാവിലെ 10ന് ജോര്‍ജ് എം തോമസ് എംഎല്‍എ കൃഷിഭവന്‍ പ്രവര്‍ത്തനം മിനി സിവില്‍സ്‌റ്റേഷനില്‍ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ വി കുഞ്ഞന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെയും സന്നദ്ധ സംഘടനകളുടെയും വ്യാപാരികളുടെയും പ്രതിനിധികള്‍ സംബന്ധിക്കും.നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തിയിട്ട് രണ്ടു വര്‍ഷത്തോടടുത്ത മിനി സിവില്‍സ്റ്റേഷനില്‍ സര്‍ക്കാര്‍ ഓഫിസുകളൊന്നും പ്രവര്‍ത്തനമാരംഭിക്കാത്തതു സംബന്ധിച്ച് വിവാദം നടക്കുന്നതിനിടെയാണ് കൃഷി ഓഫിസിന്റെ മാറ്റം. മുക്കം അങ്ങാടിയുടെ വിവിധ ഭാഗങ്ങളില്‍ വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഉപജില്ല വിദ്യാഭ്യാസ ഓഫിസ്, സബ്ട്രഷറി, സബ് രജിസ്ട്രാര്‍ ഓഫിസ് തുടങ്ങിയവ മിനി സിവില്‍സ്‌റ്റേഷനിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ഇനിയും പൂര്‍ത്തിയായില്ല.
Next Story

RELATED STORIES

Share it