കൃപാല്‍സിങിന്റെ ഹൃദയവും ആമാശയവും നീക്കംചെയ്തതായി കണ്ടെത്തി; പാകിസ്താനിലെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചില്ല

അമൃത്‌സര്‍: ലാഹോര്‍ ജയിലി ല്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ഇന്ത്യന്‍ തടവുകാരന്‍ കൃപാ ല്‍സിങിന്റെ മൃതദേഹത്തില്‍നിന്ന് ഹൃദയവും ആമാശയവും നീക്കം ചെയ്തിരുന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. അമൃത്‌സര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബി എസ് ബാല്‍ അറിയിച്ചതാണ് ഇക്കാര്യം. ഡോ. ബി എസ് ബാലിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തിയിരുന്നു. എന്നാ ല്‍, മൃതദേഹത്തില്‍ കണ്ടെത്താനായില്ല.
കൃപാല്‍സിങിന്റെ വൃക്കയുടെയും കരളിന്റെയും സാംപിളുകള്‍ ലബോറട്ടറി പരിശോധനയ്ക്കായി അയക്കും. മൃതദേഹം പാകിസ്താനില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയപ്പോള്‍ വൃക്കയുടെയും കരളിന്റെ സാംപിളുകള്‍ എടുത്തിട്ടില്ലെന്നും തെളിഞ്ഞു. മരണത്തിന്റെ യഥാര്‍ഥ കാരണം മനസിലാക്കാന്‍ ഇവയുടെ സാംപിളുകളുടെ പരിശോധന ആവശ്യമാണ്. പാകിസ്താന്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ഇതേവരെ ലഭിച്ചിട്ടില്ലെന്ന് ബാല്‍ പറഞ്ഞു. ലാഹോറിലെ കോട്ട് ലഖ്പത് ജയിലില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് കൃപാല്‍സിങിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പിറ്റേന്ന് മൃതദേഹം ഇന്ത്യക്കു കൈമാറി. നേരത്തെ വാഗാ അതിര്‍ത്തിയില്‍ ഇന്ത്യന്‍ അധികൃതര്‍ മൃതദേഹം ഏറ്റുവാങ്ങി. കൃപാ ല്‍സിങിന്റെ സഹോദരി ജഗീര്‍ കൗര്‍ ഉള്‍പ്പെടെ കുടുംബാംഗങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. 2013 മെയി ല്‍ സമാന സാഹചര്യത്തില്‍ ലാഹോര്‍ ജയിലില്‍ മരിച്ച സരബ്ജിത് സിങിന്റെ സഹോദരിയും എത്തിയിരുന്നു.
ഇന്ത്യന്‍ ചാരനെന്നാരോപിച്ച് പാക് അധികൃതര്‍ തടവിലാക്കിയ കൃപാല്‍സിങിനെ പാക് പഞ്ചാബ് പ്രവിശ്യയിലെ സ്‌ഫോടന പരമ്പര കേസില്‍ വധശിക്ഷയ്ക്കു വിധിച്ചിരുന്നു. കൃപാല്‍സിങിന്റെ മൃതദേഹം സ്വദേശമായ ഗുരുദാസ്പൂരിലെ നെയ്ദ ഗ്രാമത്തില്‍ സംസ്‌കരിച്ചു. സിങിന്റെ മരുമകന്‍ അശ്വനികുമാറാണ് ചിതയ്ക്കു തീ കൊളുത്തിയത്. സര്‍ക്കാരിനു വേണ്ടി ഡെപ്യൂട്ടി കമ്മീഷണര്‍ പ്രദീപ് സബര്‍വാള്‍, എസ്എസ് പി ജഗ്ദീപ്‌സിങ് ഹുണല്‍ എന്നിവര്‍ മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.
Next Story

RELATED STORIES

Share it