Alappuzha local

കൃപയുടെ സ്‌നേഹച്ചങ്ങലയില്‍ അണിചേര്‍ന്ന് ജീവകാരുണ്യ പ്രവര്‍ത്തകര്‍

അമ്പലപ്പുഴ: കരള്‍വൃക്ക ശസ്ത്രക്രിയ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൃഷ്ടിക്കണമെന്നും അവയവ മാറ്റ ശസ്ത്രക്രിയക്ക് വിധേയരായ പാവപ്പെട്ട രോഗികള്‍ക്ക് തുടര്‍ ചികില്‍സക്കാവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ആരോഗ്യപരിസ്ഥിതിജീവകാരുണ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കൃപയുടെ ആഭിമുഖ്യത്തില്‍ സ്‌നേഹചങ്ങല എന്ന പേരില്‍ മനുഷ്യചങ്ങല സംഘടിപ്പിച്ചു.
വ്യക്കദിനവുമായി ബന്ധപ്പെട്ട് ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിക്ക് മുന്‍വശം ദേശീയപാതയില്‍ സംഘടിപ്പിച്ച മനുഷ്യചങ്ങലയില്‍ നൂറുകണക്കിനാളുകള്‍ കണ്ണിചേര്‍ന്നു. ഇതോടനുബന്ധിച്ച് ചേര്‍ന്ന ജീവകാരുണ്യ കൂട്ടായ്മ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കല്‍ ഉദ്ഘാടനം ചെയ്തു. കൃപ പ്രസിഡന്റ് അഡ്വ. പ്രദീപ് കൂട്ടാല അധ്യക്ഷത വഹിച്ചു. ഡോ. എ ഹരികുമാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
ചികില്‍സാ സഹായവിതരണവും വൃക്കദാതാക്കള്‍ക്കുള്ള ആദരവും ജില്ലാ പഞ്ചായത്ത് അംഗം എ ആര്‍ കണ്ണന്‍ നിര്‍വഹിച്ചു.  ഹംസ എ കുഴുവേലി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദേവന്‍ പി വണ്ടാനം, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ എം ജുനൈദ്,ഗ്രാമപഞ്ചായത്തംഗങ്ങളായ മിനി വേണു, എന്‍ ഷിനോയ്‌മോന്‍, ലേഖാമോള്‍ സനല്‍,അജിത്ത് കൃപ, പി എസ് ഷിബുകുമാര്‍, എല്‍ ലതാകുമാരി, അനീഷ് അരവിന്ദ്, ഗോപകുമാര്‍, അഭയന്‍, മുഹമ്മദ് നാസര്‍, പ്രകാശ് മാധവന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it