wayanad local

കൃത്രിമ ബീജാദാന ഉപകേന്ദ്രങ്ങള്‍ മില്‍മയ്ക്ക് കൈമാറാന്‍ നീക്കം

മാനന്തവാടി: സംസ്ഥാനത്ത് മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള കൃത്രിമ ബീജാദാന ഉപകേന്ദ്രങ്ങള്‍ മില്‍മയ്ക്ക് കൈമാറാനുള്ള നീക്കത്തിനെതിരേ പ്രതിഷേധമുയരുന്നു. വയനാട്, ഇടുക്കി ജില്ലകളില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്ന 21 കേന്ദ്രങ്ങളാണ് പ്രാരംഭഘട്ടത്തില്‍ മില്‍മയ്ക്കു കൈമാറാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ജില്ലയില്‍ ആലത്തൂര്‍, അരിഞ്ചേര്‍മല, തൃശ്ശിലേരി, മടക്കിമല, കരണി, പാലേരി, കുപ്പാടിത്തറ, അത്തിമൂല, ചുണ്ടേല്‍ എന്നിങ്ങനെ ഒമ്പതു കേന്ദ്രങ്ങളാണ് മില്‍മയ്ക്കു കൈമാറുന്നത്.
ഇവിടങ്ങളിലെല്ലാം ഒരു ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍, കാഷ്വല്‍ സ്വീപ്പര്‍ എന്നിങ്ങനെ രണ്ടു പേരാണ് ജോലി ചെയ്തുവരുന്നത്. സംസ്ഥാനത്ത് 2,500ഓളം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന ആറായിരത്തോളം ജീവനക്കാരുടെ കാര്യത്തിലാണ് ആശങ്കയുയര്‍ന്നിരിക്കുന്നത്. ബീജദാന കേന്ദ്രങ്ങള്‍ മില്‍മയ്ക്കു കൈമാറുന്നതോടെ അതാത് പ്രദേശത്തെ ക്ഷീരസംഘങ്ങള്‍ക്കായിരിക്കും ഇതിന്റെ ചുമതല. പുതിയ ജീവനക്കാരെ നിയമിക്കാനും വേതനം നല്‍കുന്നതിലും സംഘങ്ങള്‍ക്കായിരിക്കും ഉത്തരവാദിത്തം. നിയമന നിരേധനത്തിന്റെ ഭാഗമായി വകുപ്പില്‍ തസ്തികകള്‍ ഇല്ലാതാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന ആരോപണവും ജീവനക്കാര്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it