കൃത്രിമ ബീജസങ്കലനത്തിലൂടെ പെന്‍ഗ്വിനുകളെ വിരിയിച്ചു

ടോക്കിയോ: ജപ്പാനില്‍ കൃത്രിമ ബീജസങ്കലനമാര്‍ഗത്തിലൂടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്‍സെമിനേഷന്‍)പെന്‍ഗ്വിന്‍ കുഞ്ഞുങ്ങളെ വിരിയിപ്പിച്ചു. വംശനാശ ഭീഷണി നേരിടുന്ന ഹംബോള്‍ട്ട് പെന്‍ഗ്വിനുകളെയാണ് കൃത്രിമ മാര്‍ഗത്തിലൂടെ വിരിയിപ്പിച്ചതെന്ന് ജപ്പാനിലെ ഷിമോനോസെകി സമുദ്ര ശാസ്ത്ര മ്യൂസിയം അധികൃതര്‍ അറിയിച്ചു.
ആണ്‍ പെന്‍ഗ്വിനില്‍നിന്നു ശേഖരിച്ച ബീജം മ്യൂസിയത്തിലെ പെണ്‍ പെന്‍ഗ്വിനില്‍ കുത്തിവയ്ക്കുകയായിരുന്നു. രണ്ടു കുഞ്ഞുങ്ങളെയാണ് ഇത്തരത്തില്‍ ഉല്‍പാദിപ്പിക്കാനായത്. വംശനാശ ഭീഷണി നേരിടുന്ന ഒരു ജീവി വര്‍ഗത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു മാര്‍ഗം വിജയകരമായി പൂര്‍ത്തിയാക്കുന്നതെന്ന് മ്യൂസിയത്തിലെ പെന്‍ഗ്വിനുകളുടെ ചുമതലയുള്ള തെപ്പേയ് ഷിമോട്ടോ അറിയിച്ചു.
Next Story

RELATED STORIES

Share it