kannur local

കൃത്രിമ ജലപാത: 400 കുടുംബങ്ങള്‍ ആശങ്കയില്‍

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നഷ്ടപ്പെടുന്ന കര്‍ഷകരുടെ വയല്‍ക്കിളി സമരമാതൃകയില്‍ പാനൂര്‍ മേഖലയിലെ കൃത്രിമ ജലപാതയ്‌ക്കെതിരേ സംയുക്ത സമരസമിതി പ്രക്ഷോഭത്തിനൊരുങ്ങുന്നു. പെരിങ്ങത്തൂര്‍, പെരിങ്ങളം, പാനൂര്‍, പന്ന്യന്നൂര്‍, മൊകേരി, തൃപ്പങ്ങോട്ടൂര്‍ വില്ലേജുകൡപ്പെട്ട സ്ഥലങ്ങൡ നടപ്പാക്കാനുദ്ദേശിക്കുന്ന ജലപാതയ്‌ക്കെതിരേയാണ് സംയുക്ത സമരസമിതി രംഗത്തെത്തിയത്.
ഇതിന്റെ ഭാഗമായി നാളെ വന്‍ജനാവലിയെ പങ്കെടുപ്പിച്ച് കലക്്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തുമെന്നു സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 10ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും. നാടിനോ നാട്ടുകാര്‍ക്കോ ഉപകാരമില്ലാത്തതാണ് പ്രസ്തുത ജലപാതയെന്നും ഇതിനായി മാര്‍ക്ക് ചെയ്യപ്പെട്ട 10 കിലോമീറ്റര്‍ പ്രദേശത്തെ നാനൂറോളം വരുന്ന കുടുംബങ്ങള്‍ ആശങ്കയിലാണെന്നും സമരസമിതിക്കാര്‍ പറഞ്ഞു. പ്രദേശത്തെ ജനങ്ങള വിശ്വാസത്തിലെടുക്കാതെയും കാര്യങ്ങള്‍ വിശദീകരിക്കാതെയുമാണ് പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്.
രാത്രികളിലും ആരുമില്ലാതിരുന്നപ്പോഴുമാണ് സ്ഥലം അളന്നു, അടയാളപ്പെടുത്തിയിരിക്കുന്നത്. അതേസമയം ചരക്ക് നീക്കം, ഗതാഗതം, വിനോദസഞ്ചാര വികസനം എന്നിവ ലക്ഷ്യമിട്ടാണ് ജലപാത ഉണ്ടാക്കാനുദ്ദേശിക്കുന്നതെന്നാണ് അധികൃതരുടെ നിലപാട്. 40 മീറ്റര്‍ വീതിയില്‍ കൃത്രിമ കനാലും ഇരു ഭാഗങ്ങൡലും പത്തുമീറ്റര്‍ വീതിയില്‍ റോഡുമാണ് ഉദ്ദേശിക്കുന്നത്.
മാഹി മുതല്‍ വളപ്പട്ടണം വരെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന 29 കിലോമീറ്റര്‍ ജലപാതയില്‍ 10 കിലോമീറ്റര്‍ പാനൂര്‍ പ്രദേശത്തുകൂടെയാണ് കടന്നുപോവുന്നത്.
രണ്ടര മീറ്റര്‍ ആഴത്തില്‍ കനാല്‍ ഉണ്ടാക്കിയാല്‍ അതില്‍ കടല്‍ വെള്ളം കയറുകയും ഉപ്പുവെള്ളം മൂലം പ്രദേശത്തെ കുടിവെള്ളം മുട്ടുകയും ചെയ്യുമെന്നും  നാട്ടുകാര്‍ പറയുന്നു. ഇതിനെതിരേ കഴിഞ്ഞ ഫെബ്രവരി ആറിന് പ്രസ്തുത പ്രദേശങ്ങൡ പന്തംകൊളുത്തി പ്രകടനവും 10ന്് പാനൂരില്‍ പ്രകടനവും പൊതുയോഗവും 28ന്് തലശ്ശേരി താലൂക്ക് ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു. നാലാംഘട്ട സമരമെന്ന നിലയിലാണ് കലക്്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തുന്നത്. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി കണ്‍വീനര്‍ പി ബിജുകുമാര്‍, കെ കെ ബാലകൃഷ്ണന്‍, കെ സാലിഹ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it