kannur local

കൃത്രിമ കനാല്‍ പദ്ധതിക്കെതിരേ പഞ്ചായത്ത് ഓഫിസ് മാര്‍ച്ച്

പാനൂര്‍: ഉള്‍നാടന്‍ ദേശീയ ജലപാതയ്ക്കായുള്ള കൃത്രിമ കനാല്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് മാക്കുനി നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തില്‍ പന്ന്യന്നൂര്‍ പഞ്ചായത്തിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. തങ്ങളെ തീവ്രവാദികളായി മുദ്രകുത്തരുതെന്നും ജീവിക്കാന്‍ അനുവദിക്കണമെന്നും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സമരക്കാര്‍ ആവശ്യപ്പെട്ടു. മാഹി പുഴ മുതല്‍ എരഞ്ഞോളി പുഴ വരെയാണ് ജലപാത പദ്ധതിക്കായി രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ ജനവാസ കേന്ദ്രമായ മാക്കുനിയും ഉള്‍പ്പെടും. ഒട്ടേറെ വീടുകളും സ്ഥാപനങ്ങളും പൊളിച്ചുമാറ്റേണ്ടി വരും. മാക്കുനിയില്‍നിന്ന് മൂന്നു കിലോമീറ്ററോളം നടന്ന് പ്രകടനമായെത്തിയ മാര്‍ച്ച് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ പോലിസ് തടഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്‍ ഹരിദാസ് ഉദ്ഘാടനം ചെയ്തു. എന്‍ സിഗേഷ് അധ്യക്ഷത വഹിച്ചു. കെ ശശിധരന്‍, കെ കെ ബാലന്‍, ടി ഹരിദാസ്, കെ വി ഷാജി സംസാരിച്ചു. കെ വി സുബിലാഷ്, ടി എം രാജന്‍, കെ ടി സരീഷ്, എം വി രാഘവന്‍, കെ വി അനുരാഗ്, കെ വി വസന്ത നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it