kasaragod local

കൃത്യനിര്‍വഹണ തടസ്സം; കോളനിവാസികള്‍ക്കെതിരേ കേസ്‌



പെരിയ: കേന്ദ്രസര്‍വകലാശാല ആസ്ഥാനത്ത് അതിക്രമിച്ചുകയറി ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ഹോസ്റ്റലിലേയ്ക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചതിനും മാളത്തുംപാറ കോളനിയിലെ ഒമ്പതുപേര്‍ക്കെതിരെ ബേക്കല്‍ കേസെടുത്തു. രണ്ടു ദിവസം മുമ്പ് കോളനിയിലെ 16 കുടുംബങ്ങള്‍ക്കായി നിര്‍മിച്ച വീടുകളിലേയ്ക്കുള്ള വൈദ്യുതിബന്ധം സര്‍വകലാശാല അധികൃതര്‍ വിച്ഛേദിച്ചിരുന്നു. കോളനിക്കാര്‍ക്ക് കൈമാറാതിരുന്ന വീടുകളിലെ വൈദ്യുതി ദുരുപയോഗം ചെയ്യുന്നുവെന്നാണ് സര്‍വകലാശാല അധികൃതരുടെ പരാതി. ഈ സംഭവത്തിനുശേഷം സര്‍വകലാശാല ഹോസ്റ്റലിലേയ്ക്കുള്ള വൈദ്യുതിബന്ധം നിലച്ചിരുന്നു. ഇതിനു പിന്നില്‍ കോളനിവാസികളാണെന്നാരോപിച്ച് അധികൃതര്‍— ബേക്കല്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കോളനിവാസികള്‍ സര്‍വകലാശാല എന്‍ജിനിയറെ ഘരാവോ ചെയ്തിരുന്നു.  പോലിസ് ഇരുകൂട്ടരെയും വിളിപ്പിച്ചിരുന്നെങ്കിലും സര്‍വകലാശാല അധികൃതര്‍ പങ്കെടുത്തിരുന്നില്ല.
Next Story

RELATED STORIES

Share it