palakkad local

കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ച മൂന്നുപേര്‍ക്കെതിരേ പോലിസ് കേസ്

ആനക്കര: മണ്ണെടുപ്പുമായി ബന്ധപ്പെട്ട് കപ്പൂര്‍ വില്ലേജ് ഓഫിസറുടെ കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ച മൂന്നുപേര്‍ക്കെതിരെ പോലിസ് കേസെടുത്തു.
കൊഴിക്കര മേഖലയില്‍ നിന്നും തിരഞ്ഞെടുപ്പ് തിരക്കിന്റെ മറവില്‍ വ്യാപക മണ്ണ് കടത്തല്‍ നടക്കുന്നതായുള്ള വിവരമറിഞ്ഞ് എത്തിയതായിരുന്നു കപ്പൂര്‍ വില്ലേജ് ഓഫിസര്‍ ജിഷാദ്. വില്ലേജ് ഓഫിസറെ കണ്ട് മണ്ണുമായി കടന്ന രണ്ട് ടിപ്പര്‍ ലോറികള്‍ പിന്‍തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകായിരുന്നു.
ഇതിനിടെ വാഹനത്തിലെ മണ്ണ് ഇറക്കി മലപ്പുറം ജില്ലയിലെ കോക്കൂരിനടുത്ത് വാഹനങ്ങള്‍ മറവില്‍ നിര്‍ത്തിയിട്ട് ഡ്രൈവര്‍മാര്‍ സ്ഥലം വിടുകയായിരുന്നു. ഈ വാഹനങ്ങള്‍ ചങ്ങരംകുളം പോലിസ് പിന്നീട് കസ്റ്റഡിയിലെടുത്തു. കൃത്യ നിര്‍വഹണത്തിന് തടസ്സം സൃഷിടിച്ചതായുള്ള വില്ലേജ് ഓഫിസറുടെ പരാതിയില്‍ കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്ത് പോലിസ് അന്വേഷണം ആരംഭിച്ചു. ഒറ്റപ്പാലം സബ് കലക്ടര്‍ പോലിസിന് ഇക്കാര്യത്തില്‍ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it