kannur local

കൂലി -ഡിഎ വര്‍ധന അനുവദിച്ചില്ല ദിനേശ് കുടനിര്‍മാണ യൂനിറ്റിലെ തൊഴിലാളികള്‍ സമരം തുടങ്ങി



കണ്ണൂര്‍: കൂലി-ഡിഎ വര്‍ധന ആവശ്യപ്പെട്ട് ദിനേശ് കുടനിര്‍മാണ യൂനിറ്റുകളില്‍ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. മാനേജ്‌മെന്റ് നല്‍കിയ വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. കണ്ണൂര്‍ ചാലാട്, പയ്യന്നൂര്‍ കണ്ടോത്ത്, തലശ്ശേരി, ധര്‍മടം ചിറക്കുനി യൂനിറ്റുകളില്‍ ദിനേശ് അംബ്രല വര്‍ക്കേഴ്‌സ് യൂനിയന്‍ (സിഐടിയു) നേതൃത്വത്തിലാണ് തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചത്. കൂലി-ഡിഎ വര്‍ധന നിരന്തരം ആവശ്യപ്പെട്ടിട്ടും മാനേജ്‌മെന്റ് അനുകൂല നിലപാട് സ്വീകരിച്ചില്ല. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ബീഡിത്തൊഴിലാളികളുടെ മിനിമംകൂലിയും ഡിഎയും പുതുക്കിനിശ്ചയിച്ചിരുന്നു. എന്നാല്‍ കുടനിര്‍മാണ തൊഴിലാളികള്‍ക്ക് വര്‍ധന നല്‍കിയില്ല. ഇക്കാര്യം പരിഗണിക്കാനോ ലേബര്‍ ഓഫിസര്‍ വിളിച്ച അനുരഞ്ജന ചര്‍ച്ചയില്‍ പങ്കെടുക്കാനോ മാനേജ്‌മെന്റ് തയ്യാറായില്ല. ആവശ്യങ്ങള്‍ ഉടന്‍ അനുവദിച്ചില്ലെങ്കില്‍ നവംബര്‍ ഏഴുമുതല്‍ മൂഴുവന്‍ തൊഴിലാളകളെയും പങ്കെടുപ്പിച്ച് ദിനേശ് കേന്ദ്ര ഓഫിസ് പടിക്കല്‍ സമരം തുടങ്ങും. ചാലാട് യൂനിറ്റിന് മുന്നില്‍ ബീഡി സിഗാര്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ ജില്ലാ സെക്രട്ടറി പൂക്കോടന്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അംബ്രല വര്‍ക്കേഴ്‌സ് യൂനിയന്‍ സെക്രട്ടറി കെ സരിത അധ്യക്ഷത വഹിച്ചു. ടി പി ശ്രീധരന്‍, കെ പി പ്രകാശന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it