kannur local

കൂലി ചോദിച്ചതിന് യുവാവിനെതിരേ ആസിഡ് ആക്രമണം



ചെറുപുഴ: പണിക്കൂലി ചോദിച്ചതിന് മരപ്പണി തൊഴിലാളിയുടെ മുഖത്ത് ആസിഡ് ഒഴിച്ചെന്നു പരാതി. ചുണ്ട വിളക്കുവട്ടത്തെ കാരിക്കുട്ടത്തില്‍ രജിമോനെ(39)യാണ് സാരമായ പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കേളോജില്‍ പ്രവേശിപ്പിച്ചത്. വാഴക്കുണ്ടത്തെ ചാലില്‍ മേരിയുടെ വീട്ടില്‍ പണിയെടുത്ത കൂലി ചോദിച്ച തര്‍ക്കത്തിന് ഇടയിലാണ് ആസിസ് ഒഴിച്ചതെന്ന് പറയുന്നു. പണിക്ക് ആള്‍ വരുന്നില്ലന്ന് പറഞ്ഞ് മേരി ചെറുപുഴ പോലിസില്‍ പരാതി നല്‍കിയിരുന്നു. പോലിസ് ഇടപെട്ടാണ് രജിമോനാട് പണി തീര്‍ത്ത് കൊടുക്കാന്‍ ആവിശ്യപ്പെട്ടത്. ഇതിന്റെ കൂലിയെ ചൊല്ലിയുള്ള തര്‍ക്കമാണ് ആസിഡ് ഒഴിക്കലില്‍ കലാശിച്ചത്. രജിമോന് കണ്ണിനും മുഖത്തും സാരമായ പരിക്കേറ്റിട്ടുണ്ട്.
Next Story

RELATED STORIES

Share it