palakkad local

കൂറ്റനാട്-തൃത്താല റോഡ് നവീകരണം പാതിവഴിയില്‍

ആനക്കര: കൂറ്റനാട്-തൃത്താല പാതയുടെ നവീകരണം വൈകുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് ലഭ്യമാക്കിയാണ് പാതയുടെ നവീകരണം തുടങ്ങിയത്. നേരത്തെ കൂറ്റനാട് ഭാഗത്തുനിന്നും തൃത്താല റോഡിലേക്ക് ഇറക്കമായിരുന്നു. അതുവഴി വാഹനാപകടങ്ങള്‍  സ്ഥിരമായതിനെ തുടര്‍ന്ന് പാതയുടെ മാവേലി മുതല്‍ കൂറ്റനാട്, നിലവിലെ പാതവരെ ഉയര്‍ത്തി റോഡ് ടാറിങ് നടത്താനായിരുന്നു ലക്ഷ്യമിട്ടത്. ഏഴുമാസം മുമ്പ് നിര്‍മാണ പ്രവൃത്തി തുടങ്ങുകയും ചെയ്തു. റോഡ് ഉയര്‍ത്തി ടാറിങ്ങിനായി മെറ്റലിങ്ങ് നടത്തുകയും ചെയ്തു. എന്നാല്‍, ടാറിങ് പ്രവൃത്തി വൈകി. ഇതോടെ മെറ്റലിങ് ഇളകി കാല്‍നട യാത്രപോലും അസഹനീയമായി. വാഹനങ്ങളുടെ യാത്രയും ദുഷ്‌കരമായി. കാറ്റില്‍ പൊടിയും പടലവും കലര്‍ന്ന് വ്യാപരസ്ഥാപനങ്ങളിലേക്കുമെത്തു ന്നു. റോഡിലിറങ്ങുന്നവര്‍ക്കും പൊടിപടലം ഏറെ ശല്ല്യമാവുന്നു. റോഡിലെ കല്ലുകള്‍ തെറിച്ച് കടകളിലെ ചില്ലുകള്‍ പൊട്ടുന്നതും പതിവാണ്. മഴയുടെ പേരിലാണ് പ്രവൃത്തി നീണ്ടുപോയതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍, കരാറുകാരുടെ അനാസ്ഥയാണ് പ്രവൃത്തി പാതിവഴിയില്‍ നിലയ്ക്കാന്‍ കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ടൗണ്‍ നവീകരണത്തിന്റെ ഭാഗമായി തുടങ്ങിയ തൃത്താല പാതയുടെ പ്രവൃത്തിയിലെ സ്തംഭനാവസ്ഥയ്‌ക്കെതിരേ കേരളവ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ഏകദിന സത്യഗ്രഹം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. രാവിലെ പത്തിന് തുടങ്ങുന്ന സത്യഗ്രഹസമരം ഏകോപനസമിതി ജില്ല പ്രസിഡന്റ് ബാബുകോട്ടയില്‍ ഉദ്ഘാടനം ചെയ്യും. കൂറ്റനാട് യൂനിറ്റ് പ്രസിഡന്റ് കെ ആര്‍ ബാലന്‍ അധ്യക്ഷവഹിക്കും.























.
Next Story

RELATED STORIES

Share it