palakkad local

കൂറ്റനാട് ടൗണില്‍ കൈയേറ്റം വ്യാപകമാവുന്നു : ഭരണ സമിതിക്കും ഉദ്യോഗസ്ഥര്‍ക്കും അനങ്ങാപ്പാറ നയം



കൂറ്റനാട്: ടൗണില്‍ വ്യാപകമായി നടക്കുന്ന കൈയേറ്റത്തിനെതിരേ നടപടിയെടുക്കാനാവാതെ അധികൃതര്‍. തൃത്താല മണ്ഡലത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ കൂറ്റനാട് ടൗണില്‍ അനധികൃത കൈയേറ്റവും വഴിവാണിഭവും അനധികൃത വാഹന പാര്‍ക്കിങ്ങും മൂലം  പൊതു  ജനങ്ങള്‍ പ്രയാസപ്പെടുകയാണ്. കൂറ്റനാട് ടൗണിലെ നാല് പ്രധാന റോഡിലെയും ഫൂട്പാത്തുകള്‍ കച്ചവടക്കാര്‍ കൈയേറി. കാല്‍നടയാത്രക്ക് പോലും കഴിയാത്ത വിധം സാധനങ്ങള്‍ വില്‍പനക്ക് വെച്ചും ഷീറ്റ് ഇറക്കി കെട്ടിയും  പൊതു സ്ഥലം സ്വന്തമാക്കിയിരിക്കുകയാണ്.  പ്രധാന റോഡുകളിലെല്ലാം തന്നെ ടാക്‌സി ഓട്ടോ സ്റ്റാന്‍ഡുകള്‍ ഉള്ളതിനാലും പൊതു ജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഇത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.റോഡരുകില്‍ സ്ഥിതി ചെയ്യുന്ന പല കെട്ടിടങ്ങളും സര്‍വേ നടത്തിയാല്‍ പൊളിച്ചു മാറ്റേണ്ട തായി വരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കച്ചവടക്കാരുടെയും കെട്ടിട മുതലാളിമാരുടെയും താല്‍പര്യങ്ങള്‍ക്ക് വഴങ്ങി പഞ്ചായത്ത് ഭരണസമിതിയും   അനധികൃതരും കൈയേറ്റങ്ങള്‍ക്കെതിരേ  കണ്ണടക്കുകയാണ് ചെയ്യുന്നത്. അനധികൃത കൈയേറ്റവും പാര്‍ക്കിങ്ങും മൂലം ടൗണില്‍  ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന അവസ്ഥയാണ് . സ്ഥിരമായി അപകടങ്ങളും സംഭവിക്കുന്നുണ്ട്.പോരാത്തതിന് മാലിന്യവും കുന്നു കൂടുന്നു. വര്‍ഷങ്ങളായി ടൗണിലുള്ള ഓവ് ചാലുകള്‍ വൃത്തിയാക്കാറില്ല.
Next Story

RELATED STORIES

Share it