കൂറു മാറിയവര്‍ക്ക് ബിജെപി എംഎല്‍എമാരായി അംഗീകാരം

അഗര്‍ത്തല: ത്രിപുരയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ആറ് എംഎല്‍എമാര്‍ക്ക് ത്രിപുര സ്പീക്കര്‍ ആര്‍ സി ദേവനാഥ് അംഗീകാരം നല്‍കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആരെയും ജയിപ്പിച്ചെടുക്കാനായിരുന്നില്ല. കോണ്‍ഗ്രസ്സിന്റെ ടിക്കറ്റില്‍ മല്‍സരിച്ച് വിജയിച്ച ആറു പേരും 2016ലാണ് തൃണമൂല്‍ കോണ്‍ഗ്രസ്സിലേക്ക് ചേക്കേറിയത്. ഈ വര്‍ഷം ഏപ്രില്‍ എട്ടിന് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് അവര്‍ ബിജെപിയില്‍ ചേര്‍ന്നു. തങ്ങളെ ബിജെപി എംഎല്‍എമാരായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it