കൂറുമാറ്റം: പഞ്ചായത്തംഗങ്ങള്‍ക്ക് അയോഗ്യത

തിരുവനന്തപുരം: പാര്‍ട്ടി വിപ്പ് ലംഘിച്ച് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന് എതിരായ അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്തിയ എറണാകുളം എടത്തല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ അഞ്ച് മുന്‍ അംഗങ്ങള്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ ശശിധരന്‍ നായര്‍ അയോഗ്യത കല്‍പ്പിച്ചു. കൂറുമാറ്റ നിരോധന നിയമപ്രകാരം 2016 ജനുവരി 27 മുതല്‍ ആറു വര്‍ഷത്തേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മല്‍സരിക്കുന്നതില്‍ നിന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇവരെ വിലക്കി.
എടത്തല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന എ എ എം മുനീര്‍ മുന്‍ധാരണ ലംഘിച്ച് സ്ഥാനം രാജിവയ്ക്കാതിരുന്നതിനെ തുടര്‍ന്ന് 2014 ഡിസംബര്‍ അഞ്ചിന് ഭരണകക്ഷിയായ കോണ്‍ഗ്രസ്സിന്റെ തീരുമാനപ്രകാരം അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്‍കിയിരുന്നു. പ്രമേയത്തെ അനുകൂലിക്കണമെന്ന പാര്‍ട്ടി വിപ്പ് ലംഘിച്ച് കോണ്‍ഗ്രസ് അംഗങ്ങളായ ഷെമീന ഇബ്രാഹീം കുട്ടി, അബിദ അബ്ദുല്‍ സലാം, കെ വി വേലു, ലില്ലി ജോണി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് ക്വാറം തികയാതെ പ്രമേയം പരാജയപ്പെട്ടു. ഇക്കാരണത്താല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവരെ അയോഗ്യരാക്കണമെന്ന എ എ മായീന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനു സമര്‍പ്പിച്ച വ്യത്യസ്ത ഹരജികളിലാണ് ഇന്നലെ പൊതുവിധി പ്രഖ്യാപിച്ചത്.
Next Story

RELATED STORIES

Share it