കൂറുമാറി വോട്ട്: 6 എംഎല്‍എമാരെ കോണ്‍ഗ്രസ് പുറത്താക്കി

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്ത ഉത്തര്‍ പ്രദേശിലെ ആറ് എംഎല്‍എമാരെ കോണ്‍ഗ്രസ് പുറത്താക്കി. പാര്‍ട്ടി സ്ഥാനാര്‍ഥി കബില്‍ സിബലിനെതിരേയാണ് ഇവര്‍ വോട്ട് ചെയ്തത്.
സജ്ഞയ് പ്രതാപ്, ജയസ്വാള്‍, മാധുരി വര്‍മ, വിജയ് ദുബെ, മുഹമ്മദ് മുസ്‌ലിം, ദില്‍നവാസ് ഖാന്‍, നവാബ് ഖാസിം അലി എന്നിവരെ ആറു വര്‍ഷത്തേക്കാണു പുറത്താക്കിയത്.
എംഎല്‍എമാരെ പുറത്താക്കിയ വിവരം മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന്റെ സാന്നിധ്യത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദനന്‍ ദ്വിവേദിയാണ് അറിയിച്ചത്.
Next Story

RELATED STORIES

Share it