kannur local

കൂര്‍ഗ് റോഡുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്താനായില്ല

ഇരിട്ടി: കൂട്ടുപുഴ പാലം നിര്‍മാണപ്രതിസന്ധി പരിഹരിക്കാന്‍ ഇരിട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ റവന്യൂസംഘം വീരാജ്‌പേട്ടയിലെ ഹെഗ്‌ളെ വില്ലേജ് ഓഫിസിലും വീരാജ്‌പേട്ട താലൂക്ക് സര്‍വേ ഓഫിസിലും നടത്തിയ പരിശോധനയില്‍ മാക്കൂട്ടം-കൂര്‍ഗ്് അന്തര്‍സംസ്ഥാന പാതയുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഉണ്ടായിരുന്നത് മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതം പ്രഖ്യാപിക്കുന്നതിന് മുമ്പ് 1908ല്‍ റിസര്‍വ് വനമായി പ്രഖ്യാപിച്ചപ്പോള്‍ കൂട്ടുപുഴ പുഴ അതിര്‍ത്തിയായി നിര്‍ണയിച്ച രേഖ മാത്രം. 211/18 സര്‍വേ നമ്പറില്‍പ്പെട്ട 12152 ഹെക്റ്റര്‍ സ്ഥലമാണ് ബ്രഹ്മഗിരി വന്യജീവി സങ്കേതത്തില്‍പ്പെടുന്നത്. എന്നാല്‍ പാലം നിര്‍മാണത്തിന്റെ ഭാഗമായി മാക്കൂട്ടം വനമേഖലയോടു ചേര്‍ന്ന്് കേരളത്തിന്റെ റവന്യൂ ഭൂമിയില്‍ താമസിച്ചിരുന്ന മൂന്നു കുടുംബങ്ങളെ കെഎസ്്ടിപി നഷ്ടപരിഹാരം നല്‍കി ഒഴിപ്പിച്ചിരുന്നു. ഈ ഭൂമിയാണ് വന്യജീവി സങ്കേതത്തിന്റെ ഭാഗമാണെന്ന അവകാശവാദവുമായി കര്‍ണാടക വനം വകുപ്പ് എത്തിയിരിക്കുന്നത്. ബ്രിട്ടിഷ് ഭരണകാലത്ത് നിര്‍ണയിച്ച അതിര്‍ത്തിയാണ് കര്‍ണാടക അധികാരിക രേഖയായി ഉപയോഗിക്കുന്നത്. എന്നാല്‍ സംസ്ഥാന രൂപീകരണ സമയത്ത് അതിര്‍ത്തിനിര്‍ണയം നടത്തിയപ്പോള്‍ വനമേഖലയോടു ചേര്‍ന്ന ഭാഗത്ത് കേരളത്തിന് ഉണ്ടായിരുന്ന റവന്യൂഭൂമിയിലാണ് കര്‍ണാടക ഇപ്പോള്‍ അവകാശം സ്ഥാപിക്കാന്‍ ശ്രമം തുടങ്ങിയത്. അതിര്‍ത്തി പ്രശ്്‌നമായതിനാല്‍ ഉന്നത തലത്തിലുള്ള ഇടപെടല്‍ അനിവാര്യമാണ്. പ്രശ്്‌നം സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കുമെന്ന് ഇരിട്ടി തഹസില്‍ദാര്‍ കെ കെ ദിവാകരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it