kannur local

കൂത്തുപറമ്പില്‍ എസ്ഡിപിഐ പ്രചാരണം തുടരുന്നു

പാനൂര്‍: കൂത്തുപറമ്പ് മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. കെ സി മുഹമ്മദ് ശബീറിന്റെ പ്രചാരണം തുടരുന്നു. വോട്ടര്‍മാരെ നേരില്‍ കണ്ടും വിവാഹ, മരണ വീടുകള്‍ സന്ദര്‍ശിച്ചുമാണ് വോട്ടഭ്യര്‍ഥിക്കുന്നത്. പാനൂര്‍, കടവത്തൂര്‍, തങ്ങള്‍ പീടിക, കോട്ടയം മലബാര്‍, ഒലായിക്കര തുടങ്ങിയ സ്ഥലങ്ങളിലെ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് തേടി.
എസ്ഡിപിഐയുടെ പ്രഥമ മല്‍സരം കൂത്തുപറമ്പില്‍ ആവേശമുയര്‍ത്തിയിട്ടുണ്ട്. ഇരു മുന്നണികള്‍ക്കും വെല്ലുവിളി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ചിട്ടയായ പ്രവര്‍ത്തനമാണ് എസ്ഡിപിഐ കാഴ്ചവയ്ക്കുന്നത്. പര്യടന വേളകളിലെല്ലാം സ്ഥാനാര്‍ഥിക്ക് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. വരും ദിവസങ്ങളില്‍ പെരിങ്ങത്തൂര്‍, കരിയാട് എന്നിവിടങ്ങളില്‍ പര്യടനവും കുടുംബ സംഗമവും നടത്തും.
Next Story

RELATED STORIES

Share it