കൂത്തുപറമ്പില്‍ ആയുധശേഖരം പിടികൂടി

കൂത്തുപറമ്പ്: തിരഞ്ഞെടുപ്പ് സുരക്ഷയുടെ ഭാഗമായി പോലിസ് നടത്തിയ റെയ്ഡില്‍ കൂത്തുപറമ്പിലെ സിപിഎം കേന്ദ്രത്തില്‍നിന്ന് വന്‍ ആയുധശേഖരം പിടികൂടി. 32 ബോംബ്, 12 വടിവാള്‍, 8 ഇരുമ്പുദണ്ഡ്, 5 മഴു, 4 കത്തി, 1 തോക്ക്, തിരകള്‍, ഇരുതല മൂര്‍ച്ചയുള്ള വാളുകള്‍, പിച്ചാത്തി, നായ്ക്കുരണ പൊടിയുടെ പാക്കറ്റ് എന്നിവയാണു പിടികൂടിയത്. കൂത്തുപറമ്പ് നഗരത്തിനടുത്ത പഴയനിരത്തിലെ പി പി നാണു മാസ്റ്റര്‍ സ്മാരക റോഡിനു സമീപം ആള്‍ത്താമസമില്ലാത്ത വീട്ടില്‍നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തൊക്കിലങ്ങാടി സ്വദേശി അബ്ബാസിന്റെ ഉടമസ്ഥതയിലുള്ള വീടാണിത്. വര്‍ഷങ്ങളായി വീട്ടില്‍ ആള്‍ത്താമസമില്ല. എന്നാല്‍, സിപിഎം പ്രവര്‍ത്തകര്‍ കെട്ടിടം ഉപയോഗിച്ചുവരികയായിരുന്നെന്ന് പോലിസ് അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ ഏതാനും സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ തിരച്ചില്‍ നടത്തി. പ്രതികളെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചെന്നും ആയുധങ്ങളില്‍ രക്തക്കറയുണ്ടോയെന്നു കണ്ടെത്താന്‍ ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്നും പോലിസ് പറഞ്ഞു. ജില്ലാ പോലിസ് മേധാവി പി എന്‍ ഉണ്ണിരാജന്റെ നിര്‍ദേശപ്രകാരം കൂത്തുപറമ്പ് സിഐ കെ പ്രേംസദന്‍, എസ്‌ഐ ശിവന്‍ ചോടത്ത് എന്നിവരുടെ നേതൃത്വത്തില്‍ ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവയുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്.
Next Story

RELATED STORIES

Share it