Flash News

കൂട്ടുകാര്‍ കാണിച്ച അശ്ലീല ദൃശ്യങ്ങള്‍ കണ്ട് 11 കാരന്‍ പിഞ്ചുകുഞ്ഞിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചു

കൂട്ടുകാര്‍ കാണിച്ച അശ്ലീല ദൃശ്യങ്ങള്‍ കണ്ട് 11 കാരന്‍ പിഞ്ചുകുഞ്ഞിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചു
X


വിദ്യാനഗര്‍: കൂട്ടുകാര്‍ കാണിച്ച അശ്ലീല ചിത്രങ്ങളും വീഡിയോകളും കണ്ട് 11 വയസ്സുകാരന്‍ മൂന്നു വയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. ആണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോയില്‍ കണ്ട ദൃശ്യങ്ങള്‍ കുട്ടി അനുകരിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് വിദ്യാനഗര്‍ സിഐ ബാബു പെരിങ്ങോത്ത് പറഞ്ഞു. ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. കഴിഞ്ഞ മാസം അവസാനമാണ് അയല്‍വാസിയായ പെണ്‍കുഞ്ഞിനെ 11 കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അംഗണ്‍വാടി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. പെണ്‍കുട്ടിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. കാസര്‍കോട്ടെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ 11 കാരനെ ബോണ്ട് കെട്ടിവെച്ച ശേഷം പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

[related]
Next Story

RELATED STORIES

Share it