Idukki local

കൂട്ടുകാരനൊരു കൂടൊരുക്കാന്‍ എന്‍എസ്എസ് വിദ്യാര്‍ഥികള്‍ രംഗത്ത്



രാജാക്കാട്: എന്‍ആര്‍സിറ്റി എസ്എന്‍വി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് യൂനിറ്റിന്റെ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് വീടുവച്ചു നല്‍കുന്ന കൂട്ടുകാരനൊരു കൂട് പദ്ധതിയുടെ മൂന്നാംഘട്ടം പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. എന്‍ആര്‍സിറ്റി എസ്എന്‍വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയായ മനീഷയും സഹോദരി എല്‍കെജി വിദ്യാര്‍ഥിയായ മഹിതയും ഇനി ചോരാത്ത കൂരയില്‍ അന്തിയുറങ്ങും. നിര്‍ധന കുടുംബത്തിലെ അംഗങ്ങളായ ഇവര്‍ക്ക് ആകെയുള്ളത് മൂന്ന് സെന്റ് സ്ഥലം മാത്രമാണ്. ഇതില്‍ ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലുള്ള വീട് ആണ് ഉള്ളത്. സര്‍വേയിലൂടെയാണ് എന്‍എസ്എസ് വിദ്യാര്‍ഥകള്‍ ഗുണഭോക്താവിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഇത്തവണത്തെ കൂട്ടുകാരനൊരു കൂട് പദ്ധതി ഇവര്‍ക്കുവേണ്ടി നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ച്ചയായ മൂന്നം വര്‍ഷമാണ് ഇവര്‍ വീട് നിര്‍മിച്ചു നല്‍കുന്നത്. സുമനസ്സുകളുടെ സഹായം തേടുന്നതിനൊപ്പം കുട്ടികള്‍ തന്നെ വിവിധങ്ങളായ പ്രര്‍ത്തനങ്ങളിലൂടെ കണ്ടെത്തുന്ന തുക ഉപയോഗിച്ചാണ് വീട് നിര്‍മിച്ചു നല്‍കുക. നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കി മഹിതയ്ക്കും മനീഷയ്ക്കുംവേണ്ടി നിര്‍മിക്കുന്ന വീടിന്റെ തറക്കല്ലിടീല്‍ കര്‍മം നടന്നു. രാജകുമാരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി റ്റി എല്‍ദോ തറക്കല്ലിടീല്‍ കര്‍മം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ രാധാകൃഷ്ണന്‍ തമ്പി, പ്രിന്‍സിപ്പല്‍ ഡി ബിന്ദുമോള്‍, പിടിഎ പ്രസിഡന്റ് കെ പി സുബീഷ്, പഞ്ചായത്തംഗം ബിജി സന്തോഷ്, ജയമോള്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ ആര്‍ രാജു, രാജാക്കാട് എസ്എന്‍ഡിപി യൂനിയന്‍ പ്രസിഡന്റ് എം ബി ശ്രീകുമാര്‍, മുരിക്കുംതൊട്ടി പള്ളി വികാരി ഫാ. ജോസഫ് പങ്കെടുത്തു.
Next Story

RELATED STORIES

Share it