Pathanamthitta local

കൂട്ടിക്കിഴിക്കലുമായി മുന്നണികള്‍; മാറിയ കാലാവസ്ഥയില്‍ റാന്നി ആരെ തുണയ്ക്കും

റാന്നി: ജില്ലാ പഞ്ചായത്ത് റാന്നി മണ്ഡലം ഇക്കുറി പോരാട്ടത്തില്‍ ശ്രദ്ധേയമാണ്. ഇരുമുന്നണികളും അധ്യാപികമാരെയാണ് മല്‍സരത്തിനിറക്കിയിരിക്കുന്നത്. വെല്ലുവിളി ഉയര്‍ത്തി ബിജെപി മുന്നണിയും തങ്ങളുടെ സ്ഥാനാര്‍ഥിയെ അണിനിരത്തിയിട്ടുണ്ട്. യുഡിഎഫില്‍ നിന്ന് എലിസബേത്ത് റോയി (കേരള കോണ്‍ഗ്രസ് എം), എല്‍ഡിഎഫില്‍ നിന്ന് സൂസന്‍ അലക്‌സ് (സിപിഎം), എന്‍ഡിഎ സ്ഥാനാര്‍ഥിയായി കോമളം എന്നിവരാണ് മല്‍സരിക്കുന്നത്.
എലിസബേത്ത് റോയി മുന്‍ ജില്ലാ പഞ്ചായത്തംഗമായിരുന്നെങ്കില്‍ സൂസന്‍ അലക്‌സ് ബ്ലോക്ക് പഞ്ചായത്തംഗവും പ്രസിഡന്റുമായിരുന്നു. കോമളമാകട്ടെ കഴിഞ്ഞതവണ ബ്ലോക്ക് പഞ്ചായത്തിലേക്ക് മല്‍സരിച്ചു. സ്വതന്ത്രയായ ഗീതമയും രംഗത്തുണ്ട്.
വിസ്തൃതമാണ് റാന്നി മണ്ഡലം. ഇത്തവ ഇരുമുന്നണികള്‍ക്കും പ്രതീക്ഷയ്ക്കു വകയുണ്ട്. ബിജെപി ഉയര്‍ത്തുന്നതാകട്ടെ ശക്തമായ വെല്ലുവിളിയും. ജില്ലാ പഞ്ചായത്തിലേക്ക് ഇടതുമുന്നണിയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ളത്. മണ്ഡലത്തിന്റെ അതിര്‍ത്തികളില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ചില മാറ്റങ്ങളുണ്ടായിട്ടുണ്ട്. 2005ല്‍ മണ്ഡലം പട്ടികജാതി സംവരണമായിരുന്നപ്പോള്‍ സിപിഎമ്മിലെ പി കെ കുമാരനാണ് വിജയിച്ചത്. 2010ല്‍ സിപിഎമ്മിലെ എസ്. ഹരിദാസും വിജയിച്ചു.
51 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകള്‍ നിലവിലെ റാന്നിയില്‍ ഉള്‍പ്പെടുന്നു. മണ്ഡലത്തില്‍ സ്ഥാനാര്‍ഥികള്‍ക്കുള്ള സ്വാധീനത്തോടൊപ്പം രാഷ്ട്രീയമായ ചായ് വുകളും തിരഞ്ഞെടുപ്പില്‍ നിഴലിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it