Kottayam Local

കൂട്ടിക്കല്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയിലെ പ്രതിസന്ധികള്‍ക്ക് പരിഹാരമായില്ല



മുണ്ടക്കയം: ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന പൊതുയോഗത്തി ന്റ തീരുമാനം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് അംഗങ്ങള്‍ വഖഫ് ട്രൈബ്യൂനലിനെ സമീപിച്ചതിനെ തുടര്‍ന്ന് കൂട്ടിക്കല്‍ മുസ് ലിം ജമാ അത്ത് കമ്മറ്റി പിരിച്ചു വിട്ടിട്ട് രണ്ടു മാസം പിന്നിടുമ്പോഴും പ്രശ്‌നപരിഹാരം നീളുന്നു.പത്ത് മാസം മുമ്പ് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കിന്നതിനു മുന്നോടിയായി നടന്ന പൊതുയോഗത്തില്‍ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തണമെന്ന് ആവശ്യപ്പെട്ട് 250 ഓളം ജമാ അത്ത് അംഗങ്ങള്‍ ഒപ്പിട്ട നിവേദനം അധ്യക്ഷനായ അഡ്വ. ഷാജഹാന് നല്‍കിയിരുന്നു.ഇതേ ആവശ്യം വഖഫ് ബോര്‍ഡിന് മുമ്പാകെയും ഇതിന് മുമ്പ് ഉന്നയിക്കപ്പെട്ടിരുന്നു. എന്നാല്‍ ബാലറ്റ് ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഭരണഘടനയില്‍ ഇല്ലാത്തതിനാല്‍ ആറുമാസത്തിനകം നിയമ ഭേദഗതി വരുത്തിയ ശേഷം തിരഞ്ഞെടുപ്പ് നടത്തണമെന്ന് നിര്‍ദേശിച്ച് കമ്മിറ്റിയെ തിരഞ്ഞെടുക്കുകയായിരുന്നു. യോഗത്തില്‍ നിരീക്ഷകനായി പങ്കെടുത്ത വഖഫ് ബോ ര്‍ഡ് പ്രതിനിധിയും ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് റിപോര്‍ട്ട് നല്‍കിയിരുന്നു. പിന്നീട് തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റി ഇക്കാര്യത്തില്‍ നടപടികളൊന്നും എടുക്കാത്തതിനാല്‍ മുന്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള അഞ്ച് പേര്‍ ചേര്‍ന്ന് വഖഫ് ട്രൈബ്യൂനലിനെ സമീപിക്കുകയായിരുന്നു.തുടര്‍ന്ന് ട്രൈബ്യൂണല്‍ കമ്മിറ്റിക്ക് ഇഞ്ചക്ഷന്‍ ഓര്‍ഡര്‍ നല്‍കുകയും വഖ്ഫ് ബോര്‍ഡ് കോട്ടയം ഡിവിഷനല്‍ ഓഫിസര്‍ പി കെ ജലീലിനെ ഇന്റേണല്‍ മുത്തവല്ലിയായി നിയമിക്കുകയും ചെയ്തു.നിയമിച്ചു കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇദ്ദേഹം ജമാ അത്തുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ആരോപണമുണ്ട്. ഇക്കാര്യത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായതായും പറയപ്പെടുന്നു. പിന്നീട് ജമാ അത്ത് കമ്മറ്റി അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് മുമ്പ് നല്‍കിയ നിര്‍ദേശം മരവിപ്പിച്ചു. എന്നാല്‍ പരാതിക്കാര്‍ വീണ്ടും ട്രൈബ്യൂനലിനെ സമീപിച്ചതിനെ തുടര്‍ന്ന് ജമാ അത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഹൈക്കോടതി അഭിഭാഷകന്‍ മൂവാറ്റുപുഴ സ്വദേശി അഡ്വ. ഷാഫിയെ റിട്ടേണിങ് ഓഫിസറായി നിയമിച്ച് ഉത്തരാവായിരുന്നു.  ഇതിനെതിരേ ജമാഅത്ത് കമ്മിറ്റി വീണ്ടും അപ്പീല്‍ നല്‍കിയിരിക്കുകയാണ്.  ജൂണ്‍ അഞ്ചിന് നടക്കുന്ന ട്രൈബ്യൂണല്‍ സിറ്റിങില്‍ തീരുമാനമുണ്ടാവുമെന്നാണ് അറിയുന്നത്. കൂട്ടിക്കല്‍ ജമാ അത്ത് ഒഴികെ  സമീപ പ്രദേശങ്ങളിലെ ചെറിയ ജമാ അത്തുകള്‍ പോലും തിരഞ്ഞെടുപ്പില്‍ ബാലറ്റ് സംവിധാനത്തിലേക്ക് മാറിയതായും പരാതിക്കാരായ ജമാ അത്ത് അംഗങ്ങള്‍ ചൂണ്ടികാട്ടുന്നു.
Next Story

RELATED STORIES

Share it