malappuram local

കൂട്ടായി തീരദേശത്തെ അക്രമം; മൂന്നുപേര്‍ കൂടി അറസ്റ്റില്‍

തിരൂര്‍: കൂട്ടായിയില്‍ സിപിഎം പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നുപേരെ തിരൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. കൂട്ടായി പരീച്ചിന്റെ പുരക്കല്‍ ഇസ്ഹാഖ്(24), കമ്മുട്ടകത്ത് ഹര്‍ഷാദ് (24 ), അരയന്‍ കടപ്പുറം പുത്തനങ്ങാടിക്കാരന്റെ പുരക്കല്‍ റാഫി (31) എന്നിവരെയാണ് എസ്‌ഐ സുമേഷ് സുധാകറിന്റെനേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇതോടെ റമദാന്‍ തുടങ്ങിയതിനുശേഷം നടന്ന തീരദേശത്തെ വിവിധ അക്രമങ്ങളിലായി അറസ്റ്റ് ചെയ്തവരുടെ എണ്ണം പതിനാലായി. സിപിഎം പ്രവര്‍ത്തകരായ അന്‍വര്‍, ഇസ്മായില്‍ എന്നിവരെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ബൈക്കില്‍ വരികയായിരുന്ന പക്കരകത്ത് അല്‍ഫാഹിനെ തടഞ്ഞുനിര്‍ത്തി വെട്ടുകയും ബൈക്ക് മോഷ്ടിക്കുകയും ചെയ്ത കേസടക്കം ഒന്‍പതു കേസുകളിലെ പ്രതിയാണ് ഇസ്ഹാഖ്. ഇസ്മായിലിനെ വെട്ടാനായി ഇസ്ഹാഖിന്റെ ഓട്ടോയിലാണ് ആയുധങ്ങളുമായി ക്രിമിനല്‍ സംഘം എത്തിയത്. സിപിഎം പ്രവര്‍ത്തകരെ വെട്ടുകയും പത്തോളം വീടുകള്‍ തകര്‍ക്കുകയും ചെയ്തതടക്കം 14 കേസുകളാണ് ഹര്‍ഷാദിന്റെ പേരിലുള്ളത്. പ്രതികളെ പിടികൂടാന്‍ ശ്രമിച്ച പോലിസിനെ തടയുകയും ഇതുവഴി രണ്ട് പ്രതികള്‍ രക്ഷപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് റാഫിയെ അറസ്റ്റ് ചെയ്തത്.
പ്രതികള്‍ മുസ്്‌ലിംലീഗ് പ്രവര്‍ത്തകരാണെന്നും പോലിസ് പറഞ്ഞു. തിരൂര്‍ കോടതി പ്രതികളെ 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രതികളെ ഓടി പിടിക്കുന്നതിനിടെ കുഴിയില്‍ വീണ് എസ്‌ഐയുടെ കാലിന് പരിക്കേറ്റു. തീരദേശത്തെ വീടുകള്‍ ആക്രമിക്കുകയും മുസ്്‌ലിംലീഗ് പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ കഴിഞ്ഞ ദിവസം അഞ്ചു സിപിഎം പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it