malappuram local

കൂട്ടായിയില്‍ വീണ്ടും സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

തിരൂര്‍: മുറിവുണങ്ങാതെ തീരദേശം. തീരദേശത്ത് അക്രമം പടരുന്നു. കൂട്ടായിയില്‍ വീണ്ടും സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. പറവണ്ണയില്‍ രണ്ട് സിപി എം പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ചതിന് മണിക്കൂറുകള്‍ പിന്നിടും മുമ്പാണ് കൂട്ടായിയില്‍ വീണ്ടും സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റത്.
കൂട്ടായി കുറിയന്റെ പുരക്കല്‍ ഇബ്രാഹിം കുട്ടിയുടെ മകന്‍ ഇസ്മായില്‍ ( 39) നെയാണ്  ക്രിമിനല്‍ സംഘം ക്രൂരമായി വെട്ടി പരുക്കേല്‍പ്പിച്ചത്. ഇന്നലെ പകല്‍ പത്തോടെ കൂട്ടായി പള്ളിക്കുളത്തിനടുത്ത് വെച്ചാണ് അക്രമം. റേഷന്‍ കടയി ലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോവുകയായിരുന്ന ഇസ്മായിലിനെ ഓട്ടോറിക്ഷയിലെത്തിയ ഏഴംഗ സംഘം തടഞ്ഞ് നിര്‍ത്തി വെട്ടുകയായിരുന്നു. ഇരുകാലുകള്‍ക്കും തലക്കും മാരകമായി പരുക്കേറ്റ ഇസ്മായില്‍ റോഡില്‍ വീണു. ഇത് കണ്ട നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ അക്രമികള്‍ അതേ ഓട്ടോറി ക്ഷയില്‍ രക്ഷപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ ഇസ്മായിലിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും പ്രാഥമിക ശുശ്രുഷകള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപ ത്രിയിലേക്ക് മാറ്റി.
നിരവധി കേസുകളില്‍ പ്രതികളായ ക്രിമിനല്‍ സംഘത്തിലെ മൂന്നുടിക്കല്‍ ഫദല്‍ മുബാറക്, മുനീര്‍, അര്‍ഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്ന് സിപി എം ആരോപിച്ചു. ബുധനാഴ്ച രാത്രിയില്‍ തിരൂര്‍ വെട്ടം പറവണ്ണയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. തേവര്‍ കടപ്പുറം പുളിങ്ങോട്ട് ഹനീഫയുടെ മകന്‍ അഫ്‌സര്‍ (22), ഉണ്ണ്യാപ്പന്റെ പുരയ്ക്കല്‍ ലത്തീഫിന്റെ മകന്‍ സൗഫീര്‍ (25) എന്നിവരെയാണ്   സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്കു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.രാത്രി ഒമ്പതരയോടെ എംഇഎസിന് പടിഞ്ഞാറ് വശത്തെ ബീച്ചില്‍ വെച്ചാണ് അക്രമം നടന്നത്. ബീച്ചില്‍ കിടക്കുകയായിരുന്നു സിപിഎം പ്രവര്‍ത്തകരെ സംഘടിച്ചെത്തിയ അമ്പതോളം പേരടങ്ങുന്ന സംഘം മാരകായുധ ങ്ങളുമായെത്തി അക്രമിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. ഇതിനിടെ പരിഭ്രാന്തരായ സിപിഎം പ്രവര്‍ത്തകര്‍ ചിതറിയോടിയെങ്കിലും ഓടി രക്ഷപ്പെടുന്നതിനിടയില്‍ സൗഫീറും അഫ്‌സറും ബീച്ചിലെ മണല്‍ പരപ്പില്‍ വീഴുകയായിരുന്നു. ഇതോടെയാണ്  ഇവരെ ശരീമാസകലം വെട്ടിയത്.
സൗഫീറിന്റെ ഇരു കാലുകള്‍ക്കും കൈകള്‍ക്കുമായി 32 തവണ വെട്ടേറ്റു. അഫ് സാറിന്റെ ഒരു വിരല്‍ വെട്ടില്‍ അറ്റുപോകുകയും സാരമായി പരുക്കേറ്റ ഒരു വിരല്‍ മുറിച്ചുനീക്കുകയും ചെയ്തു. ഈ ആക്രമണത്തിന്റെ ഞെട്ടല്‍ മാറും മുമ്പാണ് കൂട്ടായിയിലും  ആക്രമണം നടന്നത്. ഇരു സംഭവങ്ങള്‍ക്കും പിന്നില്‍ മുസ്‌ലിം ലീഗാണെന്ന് സിപിഎം ആരോപിച്ചു.സംഭവ സ്ഥലത്ത് വന്‍ പോലിസ് സംഘം ക്യാംപ്് ചെയ്യുന്നുണ്ട്.
Next Story

RELATED STORIES

Share it