malappuram local

കൂട്ടായിയില്‍ വീണ്ടും വ്യാപക ആക്രമണം; 21 വീടുകളും വാഹനങ്ങളും തകര്‍ത്തു

തിരൂര്‍: ലീഗ്-സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന കൂട്ടായിയില്‍ വീണ്ടും വ്യാപക അക്രമം. അരയന്‍ കടപ്പുറം ഭാഗത്ത് ഇരുവിഭാഗത്തിലുമുള്ളവരുടെ 21വീടുകളും രണ്ട് കാറുകളും ആക്രമികള്‍ അടിച്ചു തകര്‍ത്തു. ശനിയാഴ്ച രാത്രി ലീഗ് പ്രവത്തകനായ മൂന്നുടിക്കല്‍ റഹീസിനെ മുഖംമൂടി സംഘം വെട്ടിപരിക്കേല്‍പ്പിച്ചതിനു തുടര്‍ച്ചയായിട്ടായിരുന്നു സംഭവം. നാലു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.
വാതില്‍ പൊളിച്ച് അകത്തു കടന്ന അക്രമി സംഘം റമദാന്‍ വ്രതമനുഷ്ഠിക്കുന്നവര്‍ അത്താഴത്തിനു കരുതിവച്ച ഭക്ഷണവും വീട്ടുപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. തിരൂര്‍ പോലിസെത്തിയതിനെ തുടര്‍ന്ന് അക്രമിസംഘം ഓടി രക്ഷപ്പെട്ടു. ഒരേ സമയം ഒന്നിലധികം വീടുകളിലായിരുന്നു അക്രമം.  ടി വി, ഫ്രിഡ്ജ് അടക്കമുള്ള ഉപകരണങ്ങളും പൈപ്പ്‌ലൈനുകളും വ്യാപകമായി തകര്‍ത്തു. തടയാനെത്തിയ വീട്ടുകാരെ മര്‍ദ്ദിക്കുകയും ഭിന്നശേഷിക്കാരിയെ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.
കൂട്ടായിലെ അക്രമണ പരമ്പരയെ തുടര്‍ന്ന് പുണ്യമായ റമദാന്‍ മാസത്തില്‍ പോലും സ്വസ്ഥമായി കഴിയാന്‍ പറ്റാത്ത അവസ്ഥയാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള ര്‍ക്ക്.സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് വന്‍ പോലിസ് സംഘത്തെ വിന്യസിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്നു മാസമായി തീരദേശത്ത് സംഘര്‍ഷം തുടരുകയാണ്. സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ലഹരി മാഫിയകള്‍ക്കു പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും സംഘര്‍ഷം ആവര്‍ത്തിക്കാതിരിക്കാന്‍ ശക്ത—മായ പോലിസ് പെട്രോളിങ് ഏര്‍പ്പെടുത്തിയതായും തിരൂര്‍ എസ്‌ഐ സുമേഷ് സുധാകര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it