malappuram local

കൂട്ടായിയില്‍ ലീഗ്-സിപിഎം സംഘര്‍ഷം; ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു

തിരൂര്‍: തീരദേശ മേഖലയായ കൂട്ടായിയില്‍  ലീഗ് - സിപിഎം സംഘര്‍ഷം. ലീഗ് പ്രവര്‍ത്തകനായ അരയന്‍കടപ്പുറം സ്വദേശി  മൂന്നുടിക്കല്‍ റഈസി (20) ന് വെട്ടേറ്റു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കൈക്ക് ഗുരുതരമായി പരിക്കേറ്റ റഈസിനെ തിരൂര്‍ ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികില്‍സക്കു ശേഷം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
മുഖംമൂടി ധരിച്ച ആറംഗ സംഘമാണ് റഈസിനെ അക്രമിച്ചത്. സംഭവത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ലീഗ് ആരോപിച്ചു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുടിക്കല്‍ സിദ്ധീഖ്, കുറിയന്റെ പുരക്കല്‍ അബ്ദുള്ള തുടങ്ങി അരയന്‍ കടപ്പുറത്തെ  അഞ്ച്  സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ന്നു. ലീഗ് സംഘമാണ് വീടുകള്‍ തകര്‍ത്തതെന്ന് സിപിഎം ആരോപിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കൂട്ടായി അരയന്‍ കടപ്പുറം തീരദേശ മേഖലകളില്‍ ലീഗ് - സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. സ്ഥലത്ത്  പോലീസ് ക്യാംപ് ചെയ്യുന്നതിനിടെയാണ് വീണ്ടും അക്രമമുണ്ടായത്. പ്രദേശത്ത് കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചു.
Next Story

RELATED STORIES

Share it