കൂട്ടബലാല്‍സംഗം: പ്രതിയുടെ ഭാര്യ വിവാഹമോചനം തേടുന്നു

ചണ്ഡീഗഡ്: കൂട്ടബലാല്‍സംഗ കേസിലെ പ്രതിയില്‍ നിന്നു വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ. സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ 19കാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ കേസിലെ പ്രതിയും പട്ടാളക്കാരനുമായ പങ്കജി(26)ന്റെ ഭാര്യയാണ്, ഇനി പീഡനക്കേസ് പ്രതിയുടെ ഭാര്യയായി തുടരാനാവില്ലെന്നറിയിച്ച് രംഗത്തെത്തിയത്.
താനൊരു പട്ടാളക്കാരനെയാണ് വിവാഹം ചെയ്തത്. എന്നാല്‍, പീഡനവീരനാണ് ഇദ്ദേഹമെന്ന് ഇപ്പോഴാണ് മനസ്സിലായത്. ഇനി ഇത്തരമൊരാളുടെ കൂടെ കഴിയാന്‍ താല്‍പര്യമില്ല- യുവതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it