Flash News

കൂട്ടബലാല്‍സംഗം : ഇരയ്‌ക്കെതിരേ റിപോര്‍ട്ട് നല്‍കിയ ഡോക്ടര്‍മാര്‍ക്ക് നോട്ടീസ്‌



ഭോപാല്‍: കൂട്ട ബലാല്‍സംഗത്തിന് ഇരയായ കോളജ് വിദ്യാര്‍ഥിനിയുടെ മെഡിക്കല്‍ പരിശോധനാ റിപോര്‍ട്ടിന്റെ പേരില്‍ രണ്ടു വനിതാ ഡോക്ടര്‍മാര്‍ക്ക് മധ്യപ്രദേശ് ഭരണകൂടത്തിന്റെ കാരണംകാണിക്കല്‍ നോട്ടീസ്. പീഡനം യുവതിയുടെ അറിവോടെയും അനുമതിയോടെയും ആയിരുന്നുവെന്ന റിപോര്‍ട്ടിലെ പരാമര്‍ശത്തെ തുടര്‍ന്നാണു സുല്‍ത്താനിയ വനിതാ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ക്കെതിരേ ഭോപാല്‍ ഡിവിഷനല്‍ കമ്മീഷണര്‍ നോട്ടീസ് അയച്ചത്. റിപോര്‍ട്ടില്‍ ഒരിടത്ത്  ഇര എന്നതിനു പകരം പ്രതിയെന്നും  ഉദ്ധരിച്ചിട്ടുണ്ട്. അതേസമയം, സംഭവം മനപ്പൂര്‍വമല്ലെന്നു ഡോക്ടര്‍മാര്‍ അവകാശപ്പെട്ടു.  ഒക്ടോബര്‍ 31ന് കോച്ചിങ് ക്ലാസില്‍ പങ്കെടുത്തു വീട്ടിലേക്കു മടങ്ങുകയായിരുന്ന 19കാരി യാണ്  കൂട്ട ബലാല്‍സംഗത്തിന് ഇരയായത്.
Next Story

RELATED STORIES

Share it