palakkad local

കൂട്ടക്കടവ് റെഗുലേറ്റര്‍ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി

ആനക്കര: മുഖ്യമന്ത്രിക്കെതിരേയുളള അവസാന കരിങ്കൊടികാട്ടല്‍ സമരത്തിന് ആനക്കരയില്‍ സമാപനമായി. സംസ്ഥാന വ്യപകമായി മുഖ്യമന്ത്രിരാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് സിപിഎം നടത്തുന്ന സമരത്തിന് ഇന്നലെ ആനക്കരയില്‍ സമാപനമായത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെയാണ് സമര പരിപാടികള്‍ അവസാനിപ്പിച്ചത്.
ആനക്കര പഞ്ചായത്തിലെ കുമ്പിടി പെരുമ്പലം പള്ളിപ്പടിയിലാണ് കൂട്ടക്കടവ് റഗുലേറ്ററിന്റെ നിര്‍മാണ ഉദ്ഘാടനത്തിന് പോകുകയായിരുന്ന മുഖ്യമന്ത്രിക്ക് നേരെ സിപിഎം പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. രാവിലെ കുമ്പിടിയിലെ കെഎസ്ഇബി സെക്ഷന്‍ ഓഫിസ് ഉദ്ഘാടനത്തിന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് എത്തുമെന്നറിഞ്ഞ് കരിങ്കൊടിയുമായി രാവിലെ എട്ട് മുതല്‍ സിപിഎം പ്രവര്‍ത്തകര്‍ കുമ്പിടി പള്ളിപ്പടിയില്‍ കാത്തുനിന്നെങ്കിലും മന്ത്രി എത്തിയില്ല. സിപിഎം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുന്നതിനാല്‍ ജില്ലാ അതിര്‍ത്തിയായ തങ്ങള്‍പ്പടി മുതല്‍ ഉദ്ഘാടനം നടക്കുന്ന കൂട്ടക്കടവ് വരെ കനത്ത പോലിസ് സന്നാഹം ഒരുക്കിയിരുന്നു. പാലക്കാട് എസ്പി ദേബേഴ്‌സ് കുമാര്‍ ബെഹ്‌റ, എഎസ്ബി ജി ജയദേവ്, ഡിവൈഎസ്പി ആര്‍ സുനീഷ്‌കുമാര്‍, പട്ടാമ്പി സിഐ സുരേഷ്, തൃത്താല എസ്‌ഐ രജ്ഞിത്ത് അടക്കം സമീപ പ്രദേശങ്ങളിലെ മുഴുവന്‍ എസ്‌ഐമാരും സ്ഥലത്ത് നിലയുറപ്പിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗം പി എന്‍ മോഹനന്‍, ഏരിയകമ്മറ്റി അംഗം എം കെ പ്രദീപ്, ലോക്കല്‍ സെക്രട്ടറി പി കെ ബാലചന്ദ്രന്‍ എന്നിവരുടെ നേത്യത്വത്തിലാണ് കുമ്പിടി പളളിപ്പടിയില്‍ കരിങ്കൊടി കാട്ടിയത്. കൂട്ടക്കടവിലെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവേ മുഖ്യമന്ത്രിക്ക് കുമ്പിടി തിരിവിലും സിപിഎം പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി.
Next Story

RELATED STORIES

Share it