World

കൂടുതല്‍ വിവരച്ചോര്‍ച്ചകള്‍ക്ക് സാധ്യത: ഫേസ്ബുക്ക്‌

സാന്‍ഫ്രാന്‍സിസ്‌കോ: കാംബ്രിജ് അനലറ്റിക്ക വിവരച്ചോര്‍ച്ചയ്ക്ക് സമാനമായ മറ്റു തിരിമറികളെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് ഫേസ്ബുക്ക്. അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ഉപഭോക്താക്കള്‍ക്കും നിക്ഷേപകര്‍ക്കും സുഖകരമായിട്ടുള്ളവയായിരിക്കില്ലെന്നും ഫേസ്ബുക്ക് വ്യക്തമാക്കി. കാംബ്രിജ് അനലറ്റിക്ക ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ യുഎസ് സെക്യുരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷനു മുമ്പാകെ നല്‍കിയ റിപോര്‍ട്ടിലാണ് ഫേസ്ബുക്ക് ഇക്കാര്യം വ്യക്തമാക്കിയത്.
മൂന്നാംകക്ഷി സ്ഥാപനങ്ങള്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുകയോ മറ്റു തെറ്റായ നടപടികള്‍ സ്വീകരിക്കുകയോ ചെയ്ത സംഭവങ്ങള്‍ കണ്ടെത്തുന്നതിനായി പരിശോധന തുടരുകയാണ്. കണ്ടെത്തുന്ന മുറയ്ക്ക് ഇത്തരം സംഭവങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. അത്തരം വീഴ്ചകളെക്കുറിച്ച് മാധ്യമങ്ങള്‍ വഴിയോ മറ്റു സ്ഥാപനങ്ങള്‍ വഴിയോ വിവരം ലഭിക്കാം. ഇത്തരം തിരിമറികള്‍ സ്ഥാപനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാനും സാമ്പത്തികമായി പിന്തള്ളപ്പെടാനും കാരണമാവുമെന്നും ഫേസ്ബുക്കിന്റെ റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it