കൂടുതല്‍ വിദേശ വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കില്ല; യുഎഇ-ഇന്ത്യ സെക്ടറില്‍ നിരക്ക് വര്‍ധിക്കും

ദുബയ്: ഇന്ത്യയിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ അനുവദിക്കണമെന്ന യുഎഇ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചേക്കും. സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ അനുവാദം നല്‍കിയില്ലെങ്കില്‍ വിമാനക്കമ്പനികള്‍ യാത്രാനിരക്ക് കുത്തനെ വര്‍ധിപ്പിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന കരാര്‍ പ്രകാരം യാത്രക്കാരുടെ എണ്ണം പരിഗണിച്ച് സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യമാണ് കേന്ദ്രസര്‍ക്കാര്‍ നിരസിക്കുന്നത്. ദുബയ്-ഇന്ത്യ സെക്ടറില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിലവിലുള്ള കരാര്‍ പ്രകാരം ആഴ്ചയില്‍ 63,000 സീറ്റുകള്‍ വീതംവച്ചു നല്‍കിയിരുന്നു.
ദുബയ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനികള്‍ സീറ്റുകള്‍ പൂര്‍ണമായി ഉപയോഗിച്ച് സര്‍വീസ് നടത്തുമ്പോള്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് അര ലക്ഷം സീറ്റുകള്‍ പോലും ഉപയോഗിക്കാനായിട്ടില്ല. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് എയര്‍ക്രാഫ്റ്റിന്റെ കുറവും യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ സമയത്ത് സര്‍വീസ് നടത്താന്‍ അനുമതി ലഭിക്കാത്തതുമാണ് പ്രശ്‌നം.
Next Story

RELATED STORIES

Share it