thrissur local

കൂടുതല്‍ പേര്‍ മറ്റു സുരക്ഷിത കേന്ദ്രങ്ങളിലാണെന്ന് തീരദേശവാസികള്‍

കൊടുങ്ങല്ലൂര്‍: ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവരിലേറെ പേര്‍ മറ്റു സുരക്ഷിത കേന്ദ്രങ്ങളില്‍ കഴിയുന്നുണ്ടെന്ന് തീരദേശവാസികള്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഏറ്റവും വലിയ പ്രകൃതിദുരന്തത്തിന് ഇരകളായത് ആയിരക്കണക്കിനാളുകളാണ്. എറിയാട്, അഴീക്കോട്, എടവിലങ്ങ് എന്നീ വില്ലേജുകളിലെ അഞ്ച് ദുരിതാശ്വാസ ക്യാംപുകളിലായി 1097 പേരാണ് കഴിയുന്നത്.
ക്യാംപിലെത്താതെ ബന്ധുവീടുകളിലും മറ്റും അഭയം തേടിയവരുടെ കണക്ക് കൂടി ചേര്‍ത്താല്‍ ദുരിതബാധിതരുടെ എണ്ണം അയ്യായിരം കവിയും. കൊടുങ്ങല്ലൂര്‍ താലൂക്ക് പരിധിയില്‍ ഏകദേശം അമ്പതോളം വീടുകള്‍ പൂര്‍ണമായി നശിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇവയില്‍ ചിലത് ആള്‍ താമസമില്ലാത്തവയാണ്. കടല്‍ഭിത്തി മുതല്‍ ടിപ്പു സുല്‍ത്താന്‍ റോഡ് വരെയുള്ള രണ്ട് കിലോമീറ്റര്‍ പ്രദേശത്ത് കടല്‍കയറി ഉപയോഗശൂന്യമായ വീടുകള്‍ ഏറെയാണ്. അര്‍ഹതയുണ്ടായിട്ടും തങ്ങള്‍ക്ക് അവകാശപ്പെട്ട നഷ്ടപരിഹാരം ലഭിക്കാതെ പോകുമോ എന്ന ആശങ്കയിലാണ് ദുരിതാശ്വാസ ക്യാംപുകള്‍ക്ക് പുറത്തുള്ള തീരദേശവാസികള്‍.
Next Story

RELATED STORIES

Share it