malappuram local

കൂടുതല്‍ പദ്ധതികളുമായി പിന്നാക്കവിഭാഗ കോര്‍പറേഷന്‍

മലപ്പുറം: പിന്നാക്ക വിഭാഗ കോര്‍പറേഷന്‍ ജില്ലയില്‍ 42 കോടിയുടെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നു. ഈ വര്‍ഷം  സ്വയംതൊഴില്‍ വായ്പ കൂടാതെ പ്രൊഫഷനുകള്‍ക്കുള്ള സ്റ്റാര്‍ട്ട് അപ്പ് ലോണ്‍, പ്രവാസി പുനരധിവാസ വായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുന്നത്.
അതോടൊപ്പം കുടുംബശ്രീ യൂനിറ്റുകള്‍ക്ക് ഒരു കോടി വീതം ലഘു വായ്പയും വിതരണം ചെയ്യും.
രണ്ടുവര്‍ഷത്തിനിടയില്‍ പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ ജില്ലയില്‍ ചിലവഴിച്ചിരിക്കുന്നത് 58 കോടി രൂപയാണ്. 3,090 കുടുംബങ്ങള്‍ക്കായാണ് 58 കോടി രൂപ കോര്‍പറേന്‍ ചിലവഴിച്ചിരിക്കുന്നത്. 1,013 പേര്‍ക്കായി 1,559 ലക്ഷം രൂപ സ്വയം തൊഴില്‍ വായ്പയായും 849 ലക്ഷം രൂപ 257 പേര്‍ക്ക് വിദ്യാഭ്യാസ വായ്പയായും പിന്നാക്ക വിഭാഗ കോര്‍പറേഷന്‍ ഈ രണ്ടു വര്‍ഷത്തിനിടയില്‍ നല്‍കിയിട്ടുണ്ട്.
1,117 ലക്ഷം രൂപ വിവാഹ വായ്പയായും 651 ലക്ഷം കുടുംബശ്രീ യൂനിറ്റുകള്‍ക്കുള്ള ലഘു വായ്പയായും നല്‍കി. മറ്റു വായ്പകളായി 1,647 ലക്ഷമാണ് പിന്നാക്ക വിഭാഗ കോര്‍പറേഷന്‍ ആളുകള്‍ക്കായി ചെലവഴിച്ചിരിക്കുന്നത്. കൂടാതെ കേരളത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി വിവിധ വായ്പ പദ്ധതികളും പരിശീലന പരിപാടികളും നടത്തുന്നുണ്ട്.
വായ്പ വിതരണത്തിനു പുറമേ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലായി പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച 447 ഒബിസി വിദ്യാര്‍ഥികള്‍ക്ക് 5,000 രൂപ വീതമുള്ള സ്‌കോളര്‍ഷിപ്പ് വിതരണം നടത്തുകയും സ്വയം തൊഴില്‍ സംരംഭകര്‍ക്കായി മൂന്ന് സംരംഭകത്വ വികസന പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it