കൂടുതല്‍  തീവണ്ടികള്‍ക്ക് നിയന്ത്രണം

കൊച്ചി: എറണാകുളം സൗത്തില്‍ നടക്കുന്ന സിഗ്നല്‍ ട്രാക്ക് നവീകരണ ജോലികളുടെ ഭാഗമായി നേരത്തേ വരുത്തിയ മാറ്റങ്ങള്‍ക്കു പുറമേ നവീകരണ ജോലികളുടെ അവസാന ഘട്ടത്തില്‍ തീവണ്ടി ഗതാഗതത്തിന് ഇന്നു കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. രാവിലെയുള്ള ഗുരുവായൂര്‍ പാസഞ്ചര്‍ ആലുവയില്‍ നിന്നും, കണ്ണൂര്‍ എക്‌സ്പ്രസ്, കോട്ടയം പാസഞ്ചര്‍, ഉച്ചയ്ക്കുള്ള ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി എന്നിവ എറണാകുളം ടൗണില്‍ നിന്നുമായിരിക്കും പുറപ്പെടുക.
രാവിലെ ഗുരുവായൂരില്‍നിന്നു വരുന്ന പാസഞ്ചര്‍ ഇടപ്പള്ളിയിലും, കാരയ്ക്കല്‍ എക്‌സ്പ്രസ്സ്, നിസാമുദ്ദീനില്‍ നിന്നു വരുന്ന മംഗള എക്‌സ്പ്രസ് എന്നിവ എറണാകുളം ടൗണിലും, കൊല്ലത്ത് നിന്ന് ഉച്ചയ്ക്ക് പുറപ്പെടുന്ന പാസഞ്ചര്‍ തൃപ്പൂണിത്തുറയിലും യാത്ര അവസാനിപ്പിക്കും. നിയന്ത്രണത്തിന് ഇന്ന് ഉച്ചയക്കു ശേഷം അയവുണ്ടായിരിക്കും.
ചൊവ്വ ബുധന്‍ ദിവസങ്ങളില്‍ കോട്ടയം വഴി തിരിച്ചുവിടുന്നതായി അറിയിച്ച തീവണ്ടികള്‍ക്കും വേണാട്, കേരള എക്‌സ്പ്രസ് തീവണ്ടികള്‍ക്കും മാത്രമായിരിക്കും നിയന്ത്രണം.
Next Story

RELATED STORIES

Share it