Flash News

കൂടുതല്‍ ഇന്ത്യന്‍ മരുന്നുകള്‍ ജി.സി.സി രാജ്യങ്ങളില്‍ ലഭ്യമാക്കും

കൂടുതല്‍ ഇന്ത്യന്‍ മരുന്നുകള്‍ ജി.സി.സി രാജ്യങ്ങളില്‍ ലഭ്യമാക്കും
X
roja

സ്വന്തം പ്രതിനിധി

ദുബയ്:  പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് ചിലവ് കുറഞ്ഞ രൂപത്തില്‍ ചികില്‍സിക്കാനായി  ഇന്ത്യന്‍ മരുന്നുകള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ഇന്ത്യന്‍ വാണിജ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന  ഫാര്‍മസ്യൂട്ടിക്കല്‍ എക്‌സപോര്‍ട്ട് കൗണ്‍സില്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ എം.റോജ റാണി ഗള്‍ഫ് തേജസിനോട് പറഞ്ഞു. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ ഉന്നത തല സംഘം ജി.സി.സി  ആരോഗ്യമന്ത്രിമാരുടെ കൗണ്‍സിലെ ഉന്നത സംഘവുമായി  ചര്‍ച്ച നടത്തി. 24ന്  ദുബയില്‍ ആരംഭിച്ച അറബ്് ഹെല്‍ത്തില്‍ സംബന്ധിക്കാനെത്തിയതായിരുന്നു അവര്‍.  ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ പ്രധാന മാര്‍ക്കറ്റ് ജി.സി.സി. രാജ്യങ്ങളാണങ്കിലും ഇന്ത്യന്‍ മരുന്നുകള്‍ക്ക് ജി.സി.സി രാജ്യങ്ങളില്‍ സ്ഥാനം പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഉന്നത നിലവാരവും വിലക്കുറവുമുള്ള ഇന്ത്യന്‍ മരുന്നുകള്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത് അമേരിക്ക, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കാണ്. പ്രതിവര്‍ഷം 16 കോടി ഡോളറിന്റെ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍ മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. കാഡിലാക്, സിപ്ല, ഡോ.റെഡ്ഡി എന്നീ സ്ഥാപനങ്ങളുടെ മരുന്നുകളാണ് വിദേശ രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത്. ഇന്ത്യന്‍ മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ ചട്ടങ്ങള്‍ ഇടക്കിടെ മാറ്റുന്നതാണ് ഫാര്‍മസ്യൂട്ടിക്കല്‍ കയറ്റുമതിക്ക് വെല്ലുവിളികള്‍ സൃഷ്ടിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it